നന്മയുടെ നല്ല മാതൃകയുമായി വീണ്ടും സ്വകാര്യ ബസ് ജീവനക്കാര്‍. തല ച്ചോറിന് ഗുരുതര രോഗം ബാധിച്ച ചിറക്കടവ് സ്വദേശിയായ ഏഴ് വയസു കാരിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ സര്‍വ്വീസ് നടത്തിയാണ്
ഔര്‍ ലേഡീ മോട്ടോഴ്‌സ്‌ലെ ജീവനക്കാര്‍ മാതൃകയായത്.

ചിറക്കടവ് മുളങ്കുഴിയില്‍ രാജേഷിന്റെ ഏകമകളായ രാഗേന്ദുവിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുവാന്‍ വേണ്ടിയായിരുന്നു ഔര്‍ ലേഡീ മോട്ടോഴ്‌സ് ന്റെ മൂന്ന് ബസുകളും വ്യാഴാഴ്ച സര്‍വ്വീസ് നടത്തിയത്. ജീവ നക്കാര്‍ തങ്ങളുടെ വരുമാനം പോലും വേണ്ടന്ന് വച്ചാണ് ഈ നമ്മപ്രവര്‍ ത്തിയില്‍ പങ്കാളികളായത്. ഇന്ധനച്ചെലവ പോലും മാറ്റിവയ്ക്കാതെ മൂന്ന് ബസുകളുടെയും മുഴുവന്‍ കളക്ഷന്‍തുകയും രാഗേന്ദുവിന്റെ ചികിത്സ യ്ക്കായി ഇവര്‍ നല്‍കും. .ഔര്‍ ലേഡീ മോട്ടോഴ്‌സ് ന്റെ കുഴിതൊളു – കട്ടപ്പന – ചങ്ങനാശ്ശേരി, എരുമേലി – കോട്ടയം, കോട്ടയം – കട്ടപ്പന – നെടുംകണ്ടം എന്നീ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളാണ് കാരുണ്യ യാത്ര എന്ന പേരില്‍ വ്യാഴാഴ്ച സര്‍വീസ് നടത്തിയത്.

യാത്രാക്കൂലിക്ക് പുറമെ യാത്രക്കാര്‍ സംഭാവനയായി നല്‍കിയ തുക കൂടി ഉള്‍പ്പെടുത്തിയാകും തൊട്ടടുത്ത ദിവസം പണം കൈമാറുക. രാഗേന്ദുവി ന്റെ പിതാവ് ഇതേ ബസിലെ ജീവനക്കാരന്‍ കൂടിയാണ്. സഹപ്രവര്‍ത്തക ന്റെ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ സര്‍വ്വീസ് നടത്തി സ്വകാര്യ ബസ് ജീവനക്കാരുടെ നന്മ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ് നാടൊന്നാകെ.

മസ്തിഷ്‌ക്കത്തെ ബാധിച്ച അപൂര്‍വ രോഗത്തെ തുടര്‍ന്ന് ഏഴു വയസുകാ രിയായ രാഗേന്ദു ഏറെ നാളായി ചികിത്സയിലാണ്.കഴിഞ്ഞ മൂന്നര വര്‍ഷ മായി കിടക്കയിലാണ് രാഗേന്ദുവിന്റെ ജീവിതം. ആയുര്‍വേദ ചികിത്സക ളിലൂടെ രാഗേന്ദുവിന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇ പ്പോള്‍ പിതാവ് രാജേഷും മാതാവ് രമ്യയും. ഇതുവരെയുള്ള ചികിത്സ യ്ക്കായി ഇവരുടെ വീട് വരെ പണയപ്പെടുത്തേണ്ടിവന്നു. ഗുരുതരാവസ്ഥ യില്‍ കഴിയുന്ന രാഗേന്ദുവിന് തുടര്‍ ചികിത്സ ലഭ്യമാകണമെങ്കില്‍ ഇനിയും ഉദാരമതികള്‍ കനിയേണ്ടതുണ്ട്.

രമ്യ കൃഷ്ണന്‍ ഐ.ഒ.ബി പൊന്‍കുന്നം
അക്കൗ ണ്ട് നമ്പര്‍: 341701000001594
341701000001594
ifsc code: IOBA0003417
phone: 7902972627