കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണ കുമാരി ശശികുമാര്‍ (52) അന്തരിച്ചു. കോട്ടയം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി അംഗവും മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിണ്ടന്റും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസി ഡന്റുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ 2.30 യോടെയായിരുന്നു മരണം. ശ്വാസം മുട്ടലിനെ തുടര്‍ ന്ന് അയല്‍വാസികള്‍ പൊന്‍കുന്നം കെ.വി.എം.എസ് ആശുപത്രിയിലെ ത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മാനിടാംകുഴി (22 )-ാം വാര്‍ ഡി നെയാണ് കൃഷ്ണകുമാരി പ്രതിനിധീകരിക്കുന്നത്. യു.ഡി.എഫ് പാര്‍ല മെന്ററി പാര്‍ട്ടി ലീഡറായിരുന്നു.കാഞ്ഞിരപ്പള്ളി കോ ഓപ്പറേറ്റീവ് എംബ്ലോയ്മെന്റ് സൊസൈറ്റിയുടെ ബോര്‍ഡ് മെമ്പര്‍ ആണ് നിലവില്‍. കാഞ്ഞിരപ്പള്ളി കോ ഓപ്പറേറ്റീവ് ബാങ്ക് വിഴിക്കത്തോട് ശാഖയുടെ മുന്‍ മാനേജര്‍ ആയിരുന്നു കൃഷ്ണകുമാരി.

വിഴിക്കത്തോട് കൃഷണഭവനത്തില്‍ പരേതനായ ശശികുമാറിന്റെ ഭാര്യയാണ് കൃഷ്ണകുമാരി. കാഞ്ഞിരപ്പള്ളി സര്‍വീസ് കോ ഓപ്പറേ റ്റീവ് ബാങ്കിലെ മുന്‍ ജീവനക്കാരനായിരുന്നു ശശികുമാര്‍. മകള്‍ ലക്ഷമി എസ് കുമാര്‍ ഐ ഡി ബി ഐ ബാങ്ക് വൈറ്റിലയില്‍ ജോലി ചെയ്യുന്നു.

മകന്‍ ജ്യോതിഷ് കൃഷ്ണ കിച്ചന്‍ ട്രഷേഴ്സ് കോലഞ്ചേരിയില്‍ ജോലി ചെയ്യുന്നു. മരുമകന്‍ അജിത് ചന്ദ്രന്‍ സിന്തൈറ്റ് കോലഞ്ചേരിയില്‍ ജോലി ചെയുന്നു. അജിത് ചന്ദ്രന്‍ ചിറകകടവ് ബാങ്കിന്റെ മുന്‍ സെക്രട്ടറി ചേനപ്പാടി തുരുത്തിപ്പള്ളിയില്‍ ബാലചന്ദ്രന്റെ മകനാണ്. മരുമകള്‍ വീണ പിറവം മണീട് കൊല്ലാനിക്കല്‍ കുടുംബാംഗമാണ്.

മൃതദേഹം ഇന്ന് രാവിലെ പന്ത്രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് അങ്കണ ത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം 5 മണിയോടെ സംസ്‌ക്കരിക്കും.