കാഞ്ഞിരപ്പള്ളി: സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിക്കായി പഞ്ചായത്ത നിയോ ഗിച്ച ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൃഷി വകുപ്പ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പടിക്കലേക്ക് മാര്‍ച്ച് നടത്തി. കെ.എ.റ്റി.എസ്.എയുടെയും ജോയിന്റ് കൗണ്‍സിലി ന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സമ്പൂര്‍ണ്ണ പാര്‍പ്പിട സു രക്ഷാ പദ്ധതിയിക്കായി കൃഷി ജീവനക്കാരെ വിനിയോഗിക്കരുതെന്ന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. 
നിര്‍ദ്ദേശം പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിരുന്നതായും ഇത് പാലിക്കുക മാത്ര മാണ് ഉദ്യോഗസ്ഥന്‍ ചെയതതെന്നും യോഗം അറിയിച്ചു. പഞ്ചായത്തിന് കീഴിലുള്ള കൃഷി ഓഫീസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഓണ സമൃദ്ധി പച്ചക്കറി വിപണി, കര്‍ഷക പെന്‍ഷന്‍ വിതരണം, വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം എന്നിവ നടപ്പാക്കെണ്ടതുമുണ്ട്. ഇതിനാലാണ് മറ്റ് ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവായതെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. 
പഞ്ചായത്തിലെ ജീവനാക്കരെ പദ്ധതിയ്ക്കായി നിയോഗിച്ചിട്ടുള്ളത് നാമമാത്രമായിട്ടാ ണെന്ന് യോഗം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഓണം സമൃദ്ധി വിപണി ആരംഭിച്ച ദിവസം തന്നെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത് പദ്ധതി തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇവര്‍ ആരോപി ച്ചു.

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പ്രകാശ് കങ്ങഴ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കെ.എ.റ്റി.എസ്.എ ജില്ലാ സെക്രട്ടറി കെ.കെ ബൈജു, സംസ്ഥാന സമിതിയംഗം വര്‍ഗ്ഗീസ്‌കുട്ടി, റെജിമോന്‍, ഫൈസല്‍ ബഷീര്‍, ജയപ്രകാശ് പി.എന്‍, നിയാസ് ഇ.എ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് നല്‍കിയ സസ്പെന്‍ഷന്‍ ഓര്‍ഡറിന്റെ പകര്‍പ്പ് പ്രതിഷേധക്കാര്‍ കത്തിച്ചു.