പൊന്‍കുന്നം:ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആന തിരുനീലകണ്ഠന്റെ കൊമ്പു മുറിച്ചു. കൊമ്പുകള്‍ മുറിച്ച് തലയെടുപ്പോടെയാണിപ്പോള്‍ തിരുനീലകണ്ഠന്‍.
കൊമ്പുകളുടെ ഭാരക്കൂടുതല്‍ മൂലം തീറ്റയെടുക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് തിരുവി താംകൂര്‍ ദേവസ്വം ബോര്‍ഡധികൃതരും വനംവകുപ്പും ചേര്‍ന്ന് കൊമ്പുകള്‍ മുറിക്കാ ന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പകല്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് തിരുനീലകണ്ഠ ന്റെ കൊമ്പുമുറിക്കല്‍ പൂര്‍ത്തിയാക്കിയത്.രണ്ടു കൊമ്പുകളുടേയും മുറിച്ച ഭാഗത്തിന്റെ തൂക്കം 10.240 കി.ഗ്രാമാണ്. 14 ഇഞ്ച് വണ്ണമുണ്ടായിരുന്നു കൊമ്പിന്. വലതു കൊമ്പ് 24 സെ.മീ, ഇടതു കൊമ്പ് 25 സെ.മീ.എ ന്നിങ്ങനെ മുറിച്ചു നീക്കി. കൊമ്പു മുറിക്കല്‍ വിദഗ്ധനായ എറണാകുളം എളമക്കര സ്വദേശി വിനയകുമാറാണ് തിരുനീലകണ്ഠന്റെ കൊമ്പ് മുറിച്ചു നീക്കിയത്. അഗ്രം മുറിച്ചു നീക്കിയതിനു ശേഷം തുമ്പ് മുല്ലമൊട്ടിന്റെ ആകൃതിയില്‍ ചെത്തിയൊരുക്കി ഭംഗി കൂട്ടി. ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ.ശശീന്ദ്ര ദേവ് സ്ഥലത്തുണ്ടായിരുന്നു.സാമൂഹിക വനവത്ക്കരണ വകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ എന്‍.എസ്.വിജയകുമാര്‍, വനംവകുപ്പ് സെക്ഷന്‍ ഓഫീസര്‍ ജയചന്ദ്രകുമാര്‍, സുരേഷ്, ജോസ്‌മോന്‍ എന്നിവരും വനംവന്യജീവി ബോര്‍ഡംഗം കെ.ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു. മുറിച്ച കൊമ്പ് വനംവകുപ്പിനു കൈമാറി. ദേവസ്വം അസി.കമ്മീഷണര്‍ മുരാരി ബാബു, സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രസന്നകുമാര്‍, മഹാദേവസേവാസംഘം ഭാരവാഹികള്‍ എന്നിവരു ടെ സാന്നിധ്യത്തിലായിരുന്നു കൊമ്പു മുറിക്കല്‍.ആനയുടെ കാലില്‍ ചങ്ങലയിട്ടുണ്ടായ വ്രണത്തിനുള്ള മരുന്ന് നല്‍കി. കൂടാതെ ആനക്കൂടിനു പരിസരത്തെ മാലിന്യം നീക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.