കാഞ്ഞിരപ്പള്ളി:ജില്ലയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ഗാര്‍ഹിക ആവശ്യ ത്തിനുള്ള കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ അയവു വരുത്തണമെന്ന് ആവശ്യം ഉയര്‍ന്നു. സമീപ ജില്ലയും പരിസ്ഥിതി ലോല പ്രദേശമായ ഇടുക്കി ജില്ലയില്‍ ഗാര്‍ഹിക ഉപയോഗത്തിന് നിശ്ചിത അളവുകളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ അനുമതി ആവശ്യമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.st.joseph pubic school
എന്നാല്‍ കോട്ടയം ജില്ലയില്‍ ജല ക്ഷാമം രൂക്ഷമായ മേഖലകളില്‍ കുടിവെള്ളത്തി നായി കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുക യാണ് . ഭൂജല വകുപ്പിന്റെ അനുമതിയില്ലാതെ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് ജില്ലയില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണം പ്രതിസന്ധിയിലായത്.bore-well-1
ജില്ലയില്‍ ഗാര്‍ഹിക ആവശ്യത്തിനും കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തി ന്റെയും ,ഭൂജല വകുപ്പിന്റെ അനുമതി വാങ്ങണം. രണ്ടു സ്ഥാപനങ്ങളിലെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുമ്പോഴേക്കും മഴക്കാലമെത്തുമെന്നാണ് ഉപഭോക്താക്കളുടെ പരാതി. പഞ്ചായത്തിന്റെ അനുമതി നേടിയ ശേഷം ഭൂജല വകുപ്പില്‍ അപേക്ഷ നല്‍കണം. ഭൂജല വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സ്ഥാനം നിര്‍ണ്ണയിച്ചു നല്‍കണം . പഞ്ചായത്തിന്റെ അനുമതി ലഭിക്കുന്നതിന് ഒരോ പഞ്ചായത്തുകളിലും വ്യക്തമായ നിര്‍ദ്ദേശങ്ങളില്ല. splash new
ചില പഞ്ചായത്തുകളില്‍ വെള്ള കടലാസില്‍ അപേക്ഷ നല്‍കിയാല്‍ മതി. ചില പഞ്ചായത്തുകളില്‍ സൈറ്റ് പ്‌ളാന്‍ , കരം അടച്ച രസീത്, തുടങ്ങിയ രേഖകള്‍ വേണത്രേ, കെട്ടിട പെര്‍മിറ്റുകളും ആവശ്യപ്പെടുന്നവരുണ്ട്. മലയോര മേഖലയി ലെ ഒരു പഞ്ചായത്തിലാകട്ടെ അടുത്തു മാസത്തെ കമ്മിറ്റിയില്‍ പരിഗണിക്കാമെ ന്നാണ് അധികൃതര്‍ അപേക്ഷകരോട് പറഞ്ഞിരിക്കുന്നതത്രേ. കോട്ടയം ജില്ലയില്‍ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ ഭൂല വകുപ്പില്‍ നല്‍കിയ ഇരുനൂറോളം അപേക്ഷകളില്‍ അനുമതി ലഭിച്ചിരിക്കുന്നത് 40 എണ്ണത്തിന് മാത്രമാണ്.

ജലക്ഷാമം രൂക്ഷമായിരിക്കുന്ന മേഖലകളില്‍ പ്രത്യേകിച്ച് മലയോര മേഖലയില്‍ ഈ വേനല്‍ക്കാലത്ത് ഗാര്‍ഹിക കുഴല്‍ കിണര്‍ വേഗത്തില്‍ നിര്‍മ്മിക്കുക എന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇടുക്കി ജില്ലയില്‍ 110 എംഎം കുഴല്‍ കിണര്‍ ഒരോ പ്രദേശത്തിനനുസരിച്ച് 100 മുതല്‍ 150 മീറ്റ്ര വരെ കുഴിക്കുന്നതിന് അനുമതി വാങ്ങേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചത്. altra scaning splash 1