കാഞ്ഞിരപ്പള്ളി താലൂക്കിലെ ചില വില്ലേജുകളില്‍ തണ്ടപേരില്‍ വസ്തുവിന്റെ ഇനം തോട്ടം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് സംബന്ധിച്ച പരാതികള്‍ 2019 നവംബര്‍ മാസം 13-ാം തീയതി വരെ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിലും അതാത് വില്ലേജ് ഓഫീസു കളിലും നല്‍കാവുന്നതാണന്ന് ഭൂരേഖ തഹസില്‍ദാര്‍.

ഈ അപേക്ഷകളോടൊപ്പം വസ്തുവിന്റെ 01/04/1964 വരെയുള്ള മുന്നാധാരങ്ങളുടെ പകര്‍പ്പുകള്‍, കരമടച്ച രസീതിന്റെ പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കേണ്ടതാണ്. അപേ ക്ഷകളും റിക്കാര്‍ഡുകളും പരിശോധിച്ച് അര്‍ഹമായ കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ച് താലൂക്ക് ഓഫീസില്‍നിന്നും ഉത്തരവുകള്‍ നല്‍കുന്നതായിരിക്കുമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. 15/11/2019ല്‍ താലൂക്ക് ഓഫീസില്‍ വച്ച് അദാലത്ത് നടത്തുന്നത് സംബന്ധിച്ച് ഈ ഓഫീസ് മുഖാന്തിരം യാതൊരു അറിയിപ്പുകളും നല്‍കിയിട്ടില്ലാത്ത താണന്നും കാഞ്ഞിരപ്പള്ളി ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു.