കാഞ്ഞിരപ്പള്ളി: അമ്മയോടപ്പം സഞ്ചരിച്ച പന്ത്രണ്ട് വയസ്സുകാരിയെ കാണാതായത് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പരിഭ്രാന്തി പരത്തി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ചങ്ങനാശ്ശേരിയില്‍ നിന്നും കല്യാണ ചടങ്ങി ല്‍ പങ്കെടുത്ത് ഏലപ്പാറയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഏല പ്പാറ സ്വദേശിനിയായ വാതില്ക്കോടത്ത് ഫ്രിന്ങ്കിളിനും മക്കളും. മാതാവും ഇളയകുട്ടിയും കടയില്‍ നിന്നും സാധനം വാങ്ങുന്നതിനായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിലിറങ്ങി. മൂത്ത മകള്‍ പവിത്ര ഇറങ്ങി യില്ല. തിരക്കായതിനാല്‍ ഇറങ്ങുന്നത് വീട്ടമ്മ ശ്രദ്ധിച്ചില്ല. ബസ് മുണ്ടക്ക യത്തിന് പോവുകയും ചെയ്തു. മകളെ കാണാതായ മാതാവ് സ്റ്റാന്റില്‍ ബഹളം വെച്ചതോടെ യാത്രക്കാരും കൂടി തിരഞ്ഞു.
തുടര്‍ന്ന് സ്റ്റാന്റില്‍ കുട്ടിയെ കാണാനില്ലെന്ന വിവരം മൈക്കിലൂടെ അറിയിച്ചു. സമീപ പോലീസ് സ്റ്റേഷനുകളിലേക്ക് വയർലെസ് വഴി കുട്ടിയെ കാണാതായ വിവരം അറിയിക്കുകയും ചെയ്തു.
ഇതേ സമയം മുണ്ടക്കയത്ത് എത്തിയ പവിത്രയും ഭയന്നു. ബസിലുണ്ടായിരുന്നവർ കുട്ടി പറഞ്ഞതനുസരിച്ച് മാതാവിന്റെ ഫോൺ നമ്പരിൽ വിളിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് മുണ്ടക്കയം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും തുടർന്ന് കുട്ടിയെ സുരക്ഷിതമായി മാതാവിന്റെ കൈയിൽ ഏല്‍പ്പിക്കുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.