പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ  കൂടി. എറണാകുളത്തെ പുതിയ വില 801 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്  5 രൂപ കുറഞ്ഞു.  പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80രൂപയിലധികമാണ് വില വര്‍ധിച്ചത്.