എരുമേലി : ക്രമസമാധാനത്തിനൊപ്പം സാന്ത്വനവുമാവുകയാണ് പോലീസ്. വാര്‍ഡു കള്‍ തോറും ജനമൈത്രി സേവനത്തിന്റെ ഭാഗമായി പോലീസിന്റെ ബീറ്റ് പരിശോധ നയില്‍ നിരാലംബരായ കുടുബങ്ങളുടെ വിവരങ്ങള്‍ ലഭിച്ചതോടെ ഇത്തവണത്തെ ഓ ണത്തിന് സുഭിക്ഷത സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. എരുമേലി, മണിമല സ്റ്റേഷന്‍ പരിധികളിലായി 250 നിര്‍ധനകുടുംബങ്ങള്‍ക്കാണ് ഭക്ഷണവും വസ്ത്രങ്ങളും നല്‍കുക. ഒപ്പം മേഖലയിലെ ഒരു ഡസനോളം അനാഥാലയങ്ങള്‍ക്കും കിറ്റുകള്‍ നല്‍ കും.

പോലീസുകാര്‍ക്കൊപ്പം സുമനസുകളായ നാട്ടുകാരും നല്‍കുന്ന അരിയും വസ്ത്രങ്ങ ളും സ്റ്റേഷനുകളില്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. 28ന് മണിമല സ്റ്റേഷനില്‍ വ ച്ച് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഇവ വിതരണം ചെയ്യുമെന്ന് സി.ഐ. ടി.ഡി സുനില്‍കുമാര്‍ പറഞ്ഞു. ജനമൈത്രി പോലീസ് വഴി അഭ്യര്‍ത്ഥന നടത്തിയതി നെ തുടര്‍ന്ന് നിരവധിയാളുകളാണ് സാന്ത്വനം പകര്‍ന്ന് അരിയും വസ്ത്രങ്ങളും പോ ലീസ് സ്റ്റേഷനുകളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്.

സ്റ്റേഷനുകളില്‍ ഇവയെല്ലാം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. നാടിന്റെ സുമനസ്സുകള്‍ ക്ക് അകമഴിഞ്ഞ നന്ദി പറഞ്ഞുകൊണ്ടിരിക്കുകയാണ് പോലീസ്. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ചായയും ബന്നും പകര്‍ന്നുതുടങ്ങിയ ജനമൈത്രി പോ ലീസിന്റെ സേവനത്തില്‍ നാട്ടിലെ നദികളുടെ ശുചീകരണവും കഴിഞ്ഞ് ഇപ്പോള്‍ നി രാലംബരുടെ കണ്ണീരൊപ്പുന്നതിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.