എരുമേലി : വാഹനാപകടത്തില്‍ ശരീരം പാതി തളര്‍ന്ന മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി പുരയിടത്തില്‍ ബിജു വര്‍ഗീസ് സ്വയം കാറോടിച്ച് രാജ്യം ചുറ്റിയതിന്റ്റെ രഹസ്യം ഭിന്നശേഷിക്കാര്‍ക്ക് പകര്‍ന്ന് നല്‍കിയതിന് ആറാമതും ദേശീയതലത്തില്‍ പുരസ്‌കാരം. ഈ ബഹുമതിയാകട്ടെ അംഗവിഹീനതയിലും നേട്ടങ്ങള്‍ കീഴടക്കിയ നിപുന്‍ മല്‍ഹോത്ര എന്നയാള്‍ തന്നെപ്പോലെ അംഗവൈകല്യത്തിന്റ്റെ ഇരകളായവരുടെ കഴിവുകള്‍ക്ക് അംഗീകാരമായി ഏര്‍പ്പെടുത്തിയ തുല്യതാ പുരസ്‌കാരമാണ്.

ആര്‍ത്രോഗ്രിപ്പോസിസ് എന്ന് ചലനശേഷി നഷ്ടപ്പെടുത്തുന്ന സന്ധി തളര്‍ച്ചാ രോഗം ജന്മനാ ബാധിച്ച് വീല്‍ചെയറില്‍ കഴിയുന്ന നിപുന്‍ മല്‍ഹോത്ര ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന ധനതത്വശാസ്ത്ര പ്രതിഭയും വാഗ്മിയുമാണ്. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി സ്‌കൂളു കളും തൊഴില്‍ സംരഭങ്ങളും വീല്‍ചെയറുകളുടെ സൗജന്യവിതരണവും നടത്തിവരുന്നു. നിപുന്‍ മല്‍ഹോത്രയുടെ നേതൃത്വത്തിലുളള നിപ്മാന്‍ ഫൗണ്ടേഷന്റ്റെ തുല്യതാ അവാര്‍ ഡാണ് ബിജു വര്‍ഗീസിന് ലഭിച്ചത്. മുന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഡോ.എസ് വൈ ഖുറൈശി ചെയര്‍മാനായ ജൂറി നിരവധി പേരില്‍ നിന്നാണ് ബിജുവിനെ അവാര്‍ഡിനര്‍ഹനായി തെരഞ്ഞെടുത്തത്.

കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സെക്കട്ടറി മുകേഷ് ജെയിന്‍ ആണ് ദില്ലി യില്‍ നടന്ന ചടങ്ങില്‍ ബിജുവിന് അവാര്‍ഡ് സമ്മാനിച്ചത്. ബിജു വര്‍ഗീസ് അംഗവിഹീ നനായത് 19വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കരയില്‍ വെച്ച് നടന്ന വാഹനാപകടത്തിലാ ണ്. അരക്ക് കീഴ്‌പോട്ട് ശരീരം തളര്‍ന്നുപോയി. എന്നാല്‍ വിധിയെ പഴിച്ച് വീട്ടിലിരിക്കാ തെ ബിജു തന്റ്റെ സ്റ്റെബിലൈസര്‍ ബിസിനസുമായി പഴയതുപോലെ സ്വന്തം കാറോടിച്ച് നാടുചുറ്റി. കാറില്‍ കാലുകള്‍ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിപ്പിക്കാനാകുന്ന ആക്‌സി ലേറ്ററും ബ്രേക്കും ക്ലച്ചും കൈകള്‍ കൊണ്ട് ഉപയോഗിച്ചാണ് ബിജു വിധിയെ മറികട ന്നത്. ഇതിനായി വാഹനത്തിന്റ്റെ ഘടനയില്‍ വരുത്തിയ സാങ്കേതിക മാറ്റം മറ്റ് ഭിന്ന ശേഷിക്കാര്‍ക്ക് കൂടി പകര്‍ന്നതാണ് കേന്ദ്ര-സംസ്ഥാന സാമൂഹ്യ നീതി വകുപ്പുകളുടേതട ക്കം ദേശീയ ബഹുമതികള്‍ ഉള്‍പ്പടെ 50 ല്‍ പരം പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തത്.

മോട്ടോര്‍ വാഹന വകുപ്പിന്റ്റെ അനുമതിയും ലൈസന്‍സും ബിജുവിന് ലഭിച്ചിട്ടുണ്ട് . വീട്ടുമുറ്റത്തെ ജൈവപച്ചക്കറി തോട്ടത്തിന് ഹോര്‍ട്ടിക്കള്‍ച്ചര്‍ ഹോപ് അവാര്‍ഡ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നല്‍കിയിരുന്നു. അപകടത്തില്‍ പാതിശരീരം തളര്‍ന്ന് ആശുപ ത്രിയില്‍ കഴിയുമ്പോള്‍ പരിചരിക്കാനെത്തിയ നഴ്‌സ് ജൂബിയാണ് പ്രണയത്തിലൂടെ ബിജുവിന്റ്റെ ഭാര്യയായത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ജോര്‍ജുകുട്ടിയാണ് മകന്‍.