കഞ്ചാവ് മാഫിക്കെതിരെയുള്ള പോരാട്ടം കാഞ്ഞിരപ്പള്ളി എസ്.ഐ അൻസൽ മികച്ച ഓഫീസർ. കോട്ടയം ജില്ലയിലെ കഞ്ചാവ് മാഫിയക്കെതിരെയുള്ള മികച്ച പ്രകടനത്തിന് കാഞ്ഞിരപ്പള്ളി എസ്.ഐ അൻസലിന് ജില്ലാ പോലീസ് മേധാവിയുടെ പുരസ്ക്കാരം. 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ പ്രകടനത്തിനാണ് അംഗീകാ രം.

ഇ കാലയളവിൽ സമൂഹത്തിലെ യുവാക്കളെ ഗ്രസിക്കുന്ന കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും പന്ത്രണ്ടിൽ പരം കേസുകൾ രജിസ്ട്രർ ചെയ്യുകയും ചെയ്തതിനാണ് പുരസ്കാരം.ഏറ്റവും നല്ല ലോ ആൻറ് ഓർഡർ പുരസ്ക്കാരം പൊൻകുന്നം എസ്.എച്ച്.ഒ പ്രമോദ് കരസ്ഥമാക്കി.

പോലീസ് ഉദ്യോഗസ്ഥരുടെ പ്രകടനം മികച്ചതാക്കാനായി കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്ക് ഏർപ്പടുത്തിയതാണ് അവാർഡുകൾ. മൊത്തം പതിനാലു സബ്ബ് ഡിവിഷനിലെ ഉദ്യോസ്ഥർക്കാണ് അവാർഡ് ലഭിച്ചത്.