സി.പി.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പാകെയുള്ള കാഞ്ഞിരപ്പള്ളി പൂതക്കുഴി സി പി ഐ.എം ബ്രാഞ്ച് സമ്മേളനം ഒക്ടോബര്‍ 15 തിയതി ഞായറാഴ്ച്ച രണ്ട് മണിക്ക് സഖാവ് പി.ഐ തമ്പി നഗറില്‍ ( നിഷാദിന്റെ വസതിയില്‍ ) വെച്ച് നട ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സി.പിഎം കാഞ്ഞിരപ്പള്ളി ലോക്കല്‍ സെക്രട്ടറി ഷെമിം അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്യും. 
യോഗത്തില്‍ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയംഗം പി.കെ നസീര്‍, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ തുടങ്ങിയവര്‍ സംസാരിക്കും. യോഗ ത്തോടനുബന്ധിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനത്തോടെയാകും സമ്മേ ളനം ആരംഭിക്കുക. ബ്രാഞ്ച് സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി പ്രവര്‍ത്തകര്‍ കു ടില്‍ കെട്ടിയും തോരണങ്ങലാല്‍ അലങ്കരിച്ചും പൂതക്കുഴിയെ അലംകൃതമാക്കി. ഇതിന്റെ ഭാഗമായി 51 അംഗ യുവസംഘത്തിന്റെ സ്‌ക്വാഡും രുപീകരിച്ചിട്ടുണ്ട്.