കാഞ്ഞിരപ്പള്ളി താലൂക്കിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫോ ബുക്ക് പ്രകാശനവും അവാര്‍ഡ് വിതരണവും

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് ഇന്‍ഫോ ബുക്ക് പ്രകാശനം ആന്റോ ആന്റണി എം.പി. നിര്‍വ്വഹിച്ചു. പൊതുപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെയും ലൗ ആന്റ് പീസ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് എന്ന സംഘടനയുടെയും ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക്, സി.പി.ഐ.(എം) ജില്ലാ കമ്മിറ്റിയംഗം പി.ഐ. ഷാനവാസ്, ഇന്‍ഫോ ബുക്ക് ചീഫ് എഡിറ്റര്‍ ജെഫിന്‍ പ്ലാപ്പള്ളില്‍, ബീനാ ജോബി (മെമ്പര്‍), സാജന്‍ കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായ മായ എസ്., അഖിലരാജ്, സാറ സക്കറിയ, മികച്ച അദ്ധ്യാപക പുരസ്‌കാര (പ്രസിഡന്റ് മെഡല്‍) ജേതാവായ ആന്‍സമ്മ തോമസ് എന്നിവരെ അവാര്‍ഡുകള്‍ നല്കി ആദരിച്ചു.