കേ​ര​ള ജ​ന​മൈ​ത്രി പോ​ലീ​സ് അ​വ​ത​രി​പ്പി​ച്ച “ഒ​രു ഗ്രാ​മം പ​റ​ഞ്ഞ ക​ഥ’’ എ​ന്ന നാ​ട​കം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ഴ്ച​യു​ടെ​യും ആ​സ്വാ​ദ​ന​ത്തി​ന്‍റെ​യും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗ്രാ​മ​സ​ഭ​ക​ൾ സ​ജീ​വ​മാ​ക്കു​ക, നീ​ർ​ത്ത​ട സം​ര​ക്ഷ​ണം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ​വ​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ അ​ര​ങ്ങേ​റി​യ നാ​ട​കം പു​തി​യ അ​റി​വു​ക​ളും ചി​ന്ത​ക​ളും സ​മ്മാ​നി​ച്ചു.തദ്ദേശ സ്വയംഭര ണ വകുപ്പിന് കീ ഴിലുളള കേരളാ ലോക്കൽ ഗവൺമെന്റ് സർവീസ് ഡെലിവറി പ്രോജക്ട് തദ്ദേശ മിത്ര വും, ജനമൈത്രി പോലീസും ചേർന്നവതരിപ്പിക്കുന്ന തെരുവ് നാടകം ” ഒരു ഗ്രാമം പ റഞ്ഞ കഥ ” യുടെ അവതരണം കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്നു.

ജനകീയാസൂ ത്രണ പക്രിയയിൽ ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങ ളിൽ അവ ബോധം സൃഷ്ടിക്കുക, ഗ്രാമസഭകൾ സജീവമാക്കി നാടിന്റെ വികസനത്തി നൊപ്പം മാ ലിന്യ നിർമാർജനം, നീർത്തട സംരക്ഷണം എന്നിവ സാധ്യമാക്കുക എന്ന ഉദ്ദേശ്യ ത്തോടെ കേരള പര്യടനം നടത്തുന്ന കലാജാഥയാണ് ജില്ലയിലെ അവതരണ കേ ന്ദ്രങ്ങ ളിലൊന്നായ കാഞ്ഞിരപ്പള്ളിയിലെത്തിയത്.

മണ്ണന്തല എ.എസ്.ഐ ബാബു, തിരുവനന്തപുരം സിറ്റി കമ്മീഷണർ ഓഫീസിലെ എ.എസ്.ഐ കെ. നിജു മുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷറഫുദീൻ, കെ.ചന്ദ്രകുമാർ, ജയകുമാർ, ഷംനാദ്, ഷൈജു, സുനിൽ, അജികുമാർ എന്നീ ജനമൈത്രി പോലീസിലെ ഒൻപത് പോലീസ് ഉദ്യോഗസ്ഥരാണ് അഭിനേതാക്കളായി എത്തുന്നത്‌. നാടകത്തിന്റെ ആശയം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെതാണ്. രചനയും, സംവിധാനവും നിർവ്വഹിച്ചത് അനിൽ കാരേറ്റ് ആണ്.

ധാരാളം അപര്യാപ്തതകളുള്ള ഒരു ഗ്രാമം, ഗ്രാമസഭ സജീവമാക്കി സ്വയംപര്യാപ്ത മാകുന്ന കഥയാണ് തെരുവ് നാടകത്തിന്റെ കാതൽ. ജാഥയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ജോബി അദ്ധ്യക്ഷയായി.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു.വാർഡംഗം എം.എ.റിബിൻഷാ, വി.സജിൻ, മാത്യൂ ജേക്കബ്, റോസമ്മ വെട്ടിത്താനം, മേഴ്സി മാത്യൂ, സുബിൻ സലീം, കാഞ്ഞിരപ്പള്ളി എ എസ് ഐ കെ.ബി സാബു, തദ്ദേശമിത്രം ജില്ല കോ-ഓർഡിനേറ്റർ ജിൻസ് ജോസ്, എൻ.സോമനാഥൻ, എന്നിവർ പ്രസംഗിച്ചു.