എരുമേലി സ്റ്റേഷനിലെ രണ്ട് പോലിസുകാർക്കെതിരെ പരാതി : വാഹനാപകട കേസുകൾ ഏൽപ്പിക്കുന്നത് ഒരു വക്കീലിനെ : പ്രതിഫലമായി പാരിതോഷികം.
എരുമേലി : എരുമേലി പോലിസ് സ്റ്റേഷനിലെ രണ്ട് പോലിസുകാർക്കെതിരെ അഭിഭാ ഷകൻറ്റെ പരാതി. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകൾ പതിവായി ഒരു വക്കീ ലിന് നൽകുന്നെന്നും ഇതിന് പ്രതിഫലം വാങ്ങുന്നെന്നുമാണ് പരാതി. അപകടങ്ങളിൽ വാദിയും പ്രതിയുമായി എത്തുന്നവർ സ്വന്തമായി വക്കീലുണ്ടെന്നറിയിച്ചാൽ അത് വേണ്ടെന്നും വേറെ വക്കീലിനെ ഏർപ്പെടുത്തി തരാമെന്നും പോലിസുകാർ പറയും.
ഇതിന് വഴങ്ങിയില്ലെങ്കിൽ കേസ് നടപടികൾ സ്റ്റേഷനിൽ വെച്ച്താമസിപ്പിക്കും. കക്ഷി കൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത വിധം ഇങ്ങനെ കേസുകൾ വെച്ച് താമസിപ്പിക്കു കയാണെന്നും നടന്നുപോയ ആളെ വണ്ടി ഇടിച്ച കേസിൽ വാദിയെ പ്രതിയാക്കി കേ സെടുത്തെന്നുംഎരുമേലി സ്വദേശിയായ അഭിഭാഷകൻ ഒരു ദിനപത്രം വഴി പുറത്തു വിട്ട പരാതിയിൽ പറയുന്നു.