ഖുത്തുബയിൽ ഇമാമുമാർ കണ്ഠമിടറി ചൊല്ലി…  “അസ്സലാമു അലൈക്കും യാ ശഹറ് റംദാൻ…”
REPORT:ABDUL MUTHALIB
എരുമേലി /കാഞ്ഞിരപ്പള്ളി : ഒരു നേരം ഭക്ഷണമോ വെളളമോ കിട്ടാതെ വന്നാൽ ശരീരം നേരിടുന്ന പ്രയാസം ഒരു പകൽ മുഴുവനും സംതൃപ്തിയോടെ സ്വീകരിച്ച ഒരു മാസക്കാലം അവസാനിക്കാറാകുമ്പോൾ അതുവരെയും അനുഭവിച്ച അകമഴിഞ്ഞ സം തൃപ്തി നഷ്ടപ്പെടുന്നുവെന്ന സങ്കടം എന്തുമാത്രമാകും?. റംദാൻ മാസത്തിൻറ്റെ അവ സാന വെളളിയാഴ്ചയിൽ ജുംഅ നമസ്കാരത്തിന് തടിച്ചുകൂടിയവരുടെ മനസുകളിൽ ഈ സങ്കടം നിറയുകയായിരുന്നു.erumely mosque 1 copy
നമസ്കാരത്തിന് മുൻപ് ഖുത്തുബ പ്രസംഗത്തിൽ ഇമാമുമാർ പൊട്ടിക്കരഞ്ഞു. മിം ബറിൽ നിന്ന് ഖുത്തുബ പാരായണം ചെയ്തപ്പോൾ കണ്ണുകൾ നിറഞ്ഞ് കണ്ഠമിടറി. റംദാൻ മാസത്തിനോട് മൂന്ന് തവണ യാത്ര ചൊല്ലുന്ന അസ്സലാമു അലൈക്കും യാ ശ ഹറ് റംദാൻ എന്ന വാചകം  ഉച്ചരിക്കാൻ മിഴികൾ നിറഞ്ഞൊഴുകിയ കണ്ഠങ്ങൾ പ്രയാസപ്പെടുകയായിരുന്നു. ninar masjid kanjirappally copyവിശ്വാസികൾ തലകുമ്പിട്ടു സങ്കടത്താൽ വിങ്ങിപ്പൊട്ടി. റംദാനിൽ കഠിനനോമ്പുകളും മുറ തെറ്റാതെയുളള നമസ്കാരപ്രാർത്ഥനകളും ക്രത്യ മായി വരുമാനത്തിൻറ്റെ വി ഹിതം ദാനം ചെയ്യലും മാതാപിതാക്കളുടെ അടുക്കൽ കടമകൾ നിർവഹിച്ചതും പിണ ക്കം മൂലം അകൽചയിലായിരുന്നവരുടെ അടുക്കലെ ത്തി മാപ്പിരന്ന് സ്നേഹം പകർ ന്ന് ഒരുമിച്ചതും ഭക്ഷണമില്ലാതെ വലയുന്ന അയൽവാ സിയെ തിരക്കിയെത്തി അന്നമൂ ട്ടാനായതുമെല്ലാം ഈ മാസം പകർന്ന പുണ്യമാണ്.erumely mosque copy
പകരം വെയ്ക്കാനാകാത്ത ആ പുണ്യമാണ് റംദാൻ അവസാനിക്കുന്നതോടെ വിട്ടക ലുന്നത്. എങ്ങനെ വിശ്വാസികൾ കരയാതിരിക്കും. ചെയ്തുപോയ തെറ്റുകൾ ഓർ ക്കാൻകൂടി പലർക്കും ഇഷ്ടമില്ലെന്നിരിക്കെ റംദാനിലെ നിർബന്ധിത നോമ്പനുഷ്ഠി ക്കുമ്പോൾ ചെയ്തുപോയ പാപങ്ങളെല്ലാം മനസിലേക്ക് ഓടിയെത്തും. സംഭവിച്ച തെറ്റുകൾ പാപഭാരമായി നിറയും. അവയെ ഓർത്ത് സങ്കടപ്പെടും. എന്നും വേദനിപ്പി ച്ചിരുന്ന മുളളുകളായി കൊത്തിവലിക്കുന്ന ആ പാപങ്ങളെല്ലാം കഴുകികളഞ്ഞ് സത്യ വും നൻമയും പുലർത്തുന്ന നല്ല മനുഷ്യനാകാൻ കൊതിക്കും.ramdan copy
അതിനായി മനസുരുകി പശ്ചാത്തപിക്കും. ആരെയൊക്കെ വേദനിപ്പിച്ചിട്ടുണ്ടോ അവരുടെയെല്ലാം അരികിലെത്തി കരങ്ങൾ മുറുക്കിപ്പിടച്ച് ആത്മാർത്ഥമായി ക്ഷമ ചോദിക്കും. ഏതാനും വർഷങ്ങൾ മാത്രമാണ് മനുഷ്യായുസെന്ന ചിന്ത സദാ ഉണർ ത്തുന്ന മാസമാണ് ഇതാ വിട്ടകലുന്നത്. നോമ്പുകളും പ്രാർത്ഥനകളും കടമകൾ നിർവ ഹിക്കലും ദാനം ചെയ്യലുമൊക്കെ നേടിത്തന്ന ആത്മചൈതന്യം ഇനി തുടരാൻ കഴിയ ണേയെന്ന പ്രാർത്ഥനയോടെയാണ് വിശ്വാസികൾ ജുംഅ നമസ്കാരം കഴിഞ്ഞ് പുറ ത്തേക്കിറങ്ങിയത്.
ഇനി ചുരുങ്ങിയ ദിനങ്ങൾക്കുളളിൽ റംദാൻ പൂർണമായി സന്ധ്യാ മാനത്ത് ചന്ദ്ര നിലാവിൻറ്റെ പൊൻപിറ തെളിയുന്നതോടെ പെരുന്നാളണയും. അതിന് മുൻപുളള ഈ ഏതാനും ദിനങ്ങൾ റംദാൻറ്റെ സകല പുണ്യവും നേടിയെടുക്കാനുളള  വ്യഗ്രതയി ലാണിപ്പോൾ വിശ്വാസികൾ. സമ്പത്തുണ്ടായിട്ടും അർഹമായ വിഹിതം ദാനം ചെയ്യാ തെയും മാതാപിതാക്കളെ സംരക്ഷിക്കാതെയും കടമകൾ നിറവേറ്റാതെയും നമസ്കാര വും നോമ്പും ഹജ്ജ് കർമം കൊണ്ടൊന്നും മുസ്ലിം ആകില്ലെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം അനുസരിച്ച് യഥാർത്ഥ മുസ്ലിമാകാനുളള പരിശ്രമമാണ് റംദാൻ നൽകുന്ന പുണ്യമെന്ന് എരുമേലി നൈനാർ പളളിയിൽ ഖുത്തുബ പ്രസംഗത്തിൽ ചീഫ് ഇമാം ഹാജി റ്റി എസ് അബ്ദുൽ കരീം മൗലവി പറഞ്ഞു.