ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയുടെ മുണ്ടക്കയം പഞ്ചായത്തിലെ അലൈന്‍ മെന്റില്‍ മാറ്റംവരുത്തുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. കണ്ണിമല, പുലി ക്കുന്ന്, അമരാവതി, കരിനിലം പ്രദേശങ്ങളിലെ ജനരോഷം കണക്കിലെടുത്തു കണ്ണി മല മുതല്‍ വരിക്കാനി കവലവരെയുള്ള അലൈന്‍മെന്റ് പുനഃപരിധോധിക്കാനും ജ നവാസമേഖലയെ പരമാവധി ഒഴിവാക്കി തോട്ടം മേഖലയില്‍ക്കൂടി പുതിയ സര്‍വേ നടത്തുവാനും ഉത്തരവാദിത്വപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ സമഗ്ര വികസ നമാണു ലക്ഷ്യമിടുന്നതെന്നും എംപി അറിയിച്ചു.മുണ്ടക്കയത്തു ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരന്‍, സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി.വി. അനില്‍കുമാര്‍, ബിന്‍സി മാനുവല്‍, മെം ബര്‍മാരായ ബെന്നി ചേറ്റുകുഴി, ബോബി കെ. മാത്യു, ജിനീഷ് മുഹമ്മദ്, ഷീബ ദിഫ യിന്‍, ജാന്‍സി തൊട്ടിപ്പാട്ട്, സിനിമോള്‍ തടത്തില്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.