കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ്റ്റാന്റിലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്രവർത്തനസജ്ജമാക്കാത്ത കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്ഡി പിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളി രാവിലെ 10ന് മറപ്പുര കെട്ടി സമരം ചെയ്യുമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ഭാരവാ ഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
ശോച്യാവസ്ഥയിൽ കിടന്ന കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ്റ്റാന്റ് 90 ലക്ഷം രൂപ മുടക്കി നവീകരിച്ച് ജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ട് ആറ് മാസം കഴിയുന്നു.എന്നാൽ ആയി രക്കണക്കിന് യാത്രക്കാരും വിദ്യാർഥികളും വന്നു പോകുന്ന ബസ്റ്റാന്റിൽ അത്യാവശ്യ ത്തിന് പോകാൻ ശൗചാലയ സൗകര്യം ഇല്ല.ശൗചാലയത്തിന്റെ നിർമാണം നടത്താതി ലും ജനങ്ങൾക്ക് സൗകര്യപ്രദമായ ശൗചാലയം നിർമിച്ചു നൽകാൻ പഞ്ചായത്ത് തയാറാ കത്തതിലും പ്രതിഷേധിച്ച് നിരവധി തവണ യാത്രക്കാരും നാട്ടുകാരും വ്യാപാരികളും പരാതി നൽകിയിരുന്നു.
യാത്രക്കാർക്ക് അത്യാവശ്യം ഉപയോഗിക്കാൻ ശൗചാലയംല്ലാത്തതിനാൽ ഏറെ കഷ്ട പ്പെടുന്ന അവസ്ഥയിലാണിപ്പോൾ. ശൗചാലയം നിർമിച്ചു നൽകാമെന്ന ഉറപ്പിൽ നടത്തിയ ബസ് സ്റ്റാന്റ് നവീകരണ പ്രവർത്തനം പൂർത്തിയായി കഴിഞ്ഞിട്ട് ആറ് മാസമായിട്ട് അ ധികാരികൾ വാക്കുപാലിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധിച്ചാണ് എസ്ഡിപിഐയുടെ നേതൃത്വത്തിൽ ബസ്റ്റാന്റിനുള്ളിൽ മറപ്പുര കെട്ടി പ്രതിഷേധിക്കുന്നതെന്ന് ഭാരവാഹിക ളായ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നജീബ് പുത്തൂർ, സെക്രട്ടറി വിഎസ് അഷറഫ്, സിയാജ് വട്ടപ്പാറ, സത്താർ പൂതക്കുഴി, കെകെ നിജാസ്, സുധീർ അഞ്ചിലിപ്പ, അബ്ദുൾ കരിം എന്നിവർ അറിയിച്ചു