എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ കുത്തേറ്റു 2 പേർ മരിച്ചു. കണമല അട്ടിവ ളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയി ൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി സംഘർഷാവസ്ഥ.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് .കണമല -ഉമികുപ്പറോഡ് സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ ചാക്കോ അല്പസമയത്തിനകം മരിക്കുക യായിരുന്നു. തോമാച്ചൻ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ കണമലയിൽ നാ ട്ടുകാർ പ്രതിഷേധത്തിൽ.രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ശ ബരിമല തീർത്ഥാടകവാഹനങ്ങൾ ഉൾപ്പെടെ ഒരുവാഹനങ്ങളും കടത്തിവിടുന്നില്ല.എ രുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ,പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോ സഫ് ,ജിൻസി ,പ്രകാശ് പള്ളിക്കൂടം ,മറിയാമ്മ ,പ്രകാശ് പുളിക്കൻ, ടി വി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം. മേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് ഉപരോധം .