മദപ്പാടിന് ശേഷം മഹാദേവനെ വണങ്ങാൻ ചിറക്കടവ് തിരു നീലകണ്ഠൻ എത്തി. ഇനി ഉത്സവ പറമ്പുകളിൽ തലയെടുപ്പോടെ നീലകണ്ഠൻ ഉണ്ടാകും. മദപ്പാടിലായതിനെ തുട ർന്ന് ഒന്നര വർഷത്തിന് ശേഷമാണ് തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ആന തിരുനീലകണ്ഠൻ മഹാദേവനെ വണങ്ങാൻ എത്തിയത്.നീര് ചികിത്സ കഴിഞ്ഞതോടെയാണ് തിരു നീലകണ്ഠൻ തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദർശനം നടത്തിയത്.ഗജപൂജയ്ക്ക് ശേഷം ക്ഷേത്രത്തിന് വലതു വച്ചാണ് ആനപ്രേ മികളുടെ ഇഷ്ടതോഴനായ തിരു നീലകണ്ഠൻ മടങ്ങിയത്.

നിരവധി ഭക്തജനങ്ങളും തിരു നീലകണ്ഠന്റെ മടങ്ങി വരവിന് സാക്ഷികളാകാൻ എ ത്തി. ഇനി ഉത്സവ പറമ്പുകളിൽ ഈ ഗജവീരന്റെ തലയെടുപ്പുണ്ടാകും. മദപ്പാടിൽനിന്ന് ആന പൂർണമായും മുക്തനായെന്നും ക്ഷേത്ര ചടങ്ങുകൾക്ക് എഴുന്നള്ളിപ്പിനായി കൊ ണ്ടുപോകാൻ കഴിയുമെന്നും സബ് ഗ്രൂപ്പ് ഓഫിസർ ആർ.പ്രകാശ് അറിയിച്ചു. ഒന്നാം പാപ്പാൻ ഇ.സാബു, 2-ാം പാപ്പാൻ മനോജ് എന്നിവരാണ് നീലകണ്ഠന്റെ സാരഥി കൾ. 1978ൽ പുന്നാംപറമ്പിൽ കുടുംബ യോഗം നടയ്ക്ക് വച്ചതാണ് തിരു നീലകണ്ഠനെ മദ പ്പാടിലായിരുന്ന ആനയെ നാളുകളായി ആനത്തറയിൽ തളച്ചിട്ടിരിക്കുയായിരുന്നു.

പരിശോധനയിൽ ഹോർമോൺ ലെവൽ കുറയാതെ വന്നതിനാൽ വെറ്റ്‌നറി ഡോക്ടറുടെ നിർദേശ പ്രകാരം കൂടുതൽ സമയം വിശ്രമം നൽകിയതോടെ നീലകണ്ഠന്റെ മടങ്ങി വരവും വൈകി.ഇപ്പോൾ തിരു നീലകണ്ഠൻ ഉത്സവ പറമ്പുകളിലേക്ക് മടങ്ങിയെത്തു മ്പോൾ ആന പ്രേമികളൊന്നാകെ ആവേശത്തിലാണ്.