ലഹരിയെ തുരത്തുവാൻ വിദ്യാർത്ഥി സംഘവുമായി ജനമൈത്രി പോലീസ് നിർദ്ദനരായ വിദ്യാർത്ഥികൾക്ക് പി.എസ്.സിക്കും ഉന്നത വിദ്യാഭ്യാസത്തിനും അടക്കം പരിശീലന വും മാർഗ നിർദ്ദേശവും നൽകുന്നതിനും ഗഞ്ചാവ് അടക്കമുള്ള ലഹരി മാഫിയയെ പ്ര ദേശത്ത് നിന്നും മുളയിലേ നുള്ളുന്നതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജനമൈ ത്രി പോലീസ് സംഘം രൂപീകരിച്ചു.

ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ കാഞ്ഞിരപ്പള്ളിയിലെ വിവിധ മേഖലകളിൽ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഓരോ മേഖലയെയും ലഹരിവിമുക്തമാ ക്കുകയുമാണ് ഒപ്പം ലഹരി മാഫിയയെ തുരത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതി ന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സബ്ബ് ഇൻസ്പെക്ടർ ഫൈസൽ എം.എസ് നിർവഹി ച്ചു. ജനമൈത്രി അംഗം എം.എസ് ഷിബു ക്ലാസുകൾ നയിച്ചു.