പാറത്തോട്:പഞ്ചായത്തിൽ സ്വകാര്യ കുടുംബങ്ങൾക്കായി കോളനിയെ തഴഞ്ഞ് റോഡ് കോൺക്രീറ്റ് ചെയ്ത് നൽകാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പഞ്ചായത്തിലെ പതിനെ ട്ടാം വാർഡിലാണ് സംഭവം. പാറത്തോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ പെട്ട പുൽക്കുന്ന് പ്രദേശത്ത് മൂന്ന് സ്വകാര്യ കുടുംബങ്ങൾക്കായി റോഡ് കോൺക്രീറ്റ് ചെയ്ത് നൽകാനുള്ള നീക്കമാണ് പ്രദേശവാസികൾ തടഞ്ഞത്.പ്രദേശത്തെ വെട്ടം കോളനിയിലേയ്ക്കുള്ള റോഡ് തകർന്നു കിടക്കുമ്പോൾ സ്വകാര്യ വ്യക്തികൾക്കായി റോഡ് കോൺക്രീറ്റ് ചെയ്ത് നൽകാനുള്ള പഞ്ചായത്തിന്റെ നീക്കം അനുവദിക്കാനാവില്ലന്നായിരുന്നു പ്രതിക്ഷേധക്കാരുടെ വാദം.വ്യാഴാഴ്ച്ച രാവിലെ കോൺക്രീറ്റിംഗ് ജോലികൾക്കായി നിർമ്മാണ സാമഗ്രികളുമായി കരാറുകാരനെത്തിയ പ്പോഴാണ് കോളനിവാസികളുടെ നേതൃത്വത്തിൽ നിർമ്മാണം തടഞ്ഞത്.

ഇരുപത്തിയെ  ട്ടോളം കുടുംബങ്ങൾ താമസിക്കുന്ന വെട്ടംകോളനിയിലേയ്ക്കുള്ള റോഡ് തകർന്നിട്ട് നാളുകളായെന്നും, പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കോളനിവാസികൾ ആരോപിച്ചു.

കോളനിവാസികളുടെ പ്രതിക്ഷേധത്തെ തുടർന്ന് കരാറുകാരൻ ജോലി തുടങ്ങാതെ തിരി കെ പോയി.ഇതോടെ പ്രതിക്ഷേധവുമായി ഇവർ പഞ്ചായത്തോഫീസിലുമെത്തി. തങ്ങളു ടെ റോഡ് കോൺക്രീറ്റ് ചെയ്ത ശേഷം മാത്രം മതി നിലവിലെ റോഡിന്റെ കോൺക്രീറ്റിം ഗ് എന്നതായിരുന്നു പ്രദേശവാസികളുടെ നിലപാട്. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ടി.എം ഹനീഫാ, വാർഡംഗം ഡെയ്‌സി ജോർജുകൂട്ടി, എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച തോടെയാണ് ഇവർപിരിഞ്ഞ് പോയത്.