കനത്ത മഴയിൽ തകർന്ന് ദേശീയപാത 183 പൊൻകുന്നം മുതൽ മുണ്ടക്കയം വരെയു ള്ള ഭാഗത്ത് ദേശീയ പാതയിൽ നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തിയിട്ട് ഒരാഴ്ച പോലും തികഞ്ഞില്ല ദേശീയപാത 183 വീണ്ടും കുഴികൾ കൊണ്ട് നിറഞ്ഞു.ചെറുതും വലുതുമായ നൂറുകണക്കിന് കുഴികളാണ് ദേശീയപാതയിൽരൂപംകൊണ്ടിരിക്കുന്നത്.

കനത്ത മഴയാണ് റോഡ് തകരാനുള്ള പ്രധാന കാരണം.മലവെള്ളപാച്ചിലിൽ വെള്ളം കയറിയൊഴുകിയാണ് പലയിടങ്ങളിലും കുഴികൾ ഉണ്ടായിരിക്കുന്നത്. ഓടകൾ ഇല്ലാ ത്തതും, ഉള്ള ഓടകൾ മാലിന്യങ്ങൾ വന്ന് അടഞ്ഞതും റോഡിലൂടെ വെള്ളം കുത്തി യൊഴുകുവാൻ കാരണമായി. കഴിഞ്ഞയിടെ അടച്ച കുഴികൾ പോലും ടാറിംങ് ഇളകി യതോടെ വീണ്ടും വൻ ഗർത്തങ്ങളായി രൂപം കൊണ്ടിട്ടുണ്ട്.നിർമ്മാണത്തിലെ അപാ കതയാണ് ഇത്ര വേഗത്തിൽ ഇവിടെ വീണ്ടും കുഴികൾ രൂപം കൊള്ളാൻ കാരണമെന്ന് ഇതിനിടെ ആക്ഷേപവുമുയർന്നിട്ടുണ്ട്.കാഞ്ഞിരപ്പള്ളിടൗണിലടക്കം നിരവധി കുഴികളാണ് രൂപം കൊണ്ടിരിക്കുന്നത്.ഇവി ടെ വാഹനങ്ങൾ കുഴിയിൽ ചാടാതെ വെട്ടിച്ച് മാറ്റുന്നതിനിടെ അപകടങ്ങളും പതി വായിട്ടുണ്ട്. ഒപ്പം ഗതാഗതകുരുക്കിനും ഇത് വഴിവയ്ക്കുന്നുണ്ട്. വെള്ളം കെട്ടിക്കിട ക്കുന്നതുമൂലം കുഴികളുടെ ആഴം അറിയാൻ കഴിയാതെ ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്.