കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം കൈമാറാത്തതിനെ ചൊല്ലി വിവാദവും അവിശ്വാസവും.കാഞ്ഞിരപ്പള്ളി സെൻട്രൽ കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് സക്കീർ കട്ടുപ്പാറക്കെതിരെ ബാങ്കിലെ യു.ഡി.എഫ് ഭരണ കക്ഷി അംഗങ്ങളാണ് അവി ശ്വാസത്തിന് നീങ്ങുന്നത്.മുൻ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിനെ തുടർന്നാണ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ അവിശ്വാസത്തിന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറലിന് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരിക്കു ന്നത്.പ്രസിഡന്റ് സ്ഥാനം മുൻ ധാരണപ്രകാരം റ്റി.എസ് രാജന് കൈമാറുന്നതുമായി ബന്ധ പ്പെട്ട് 2014 സെപ്റ്റംബർ പത്തൊൻപതിന് തയാറാക്കിയ സമ്മതപത്രം പാലിക്കണമെ ന്നാണ് ഇവരുടെ ആവിശ്വം.ടി.എസ് അബ്ദുൽ സലാം (റ്റി.എസ് രാജൻ) നിബു ഷൗക്ക ത്ത്, പി.എ ഷമീർ, സുനിൽ തേനമാക്കൽ,ഷിജാ സക്കീർ, നസീമ ഹാരിസ് എന്നിവരാ ണ് ഒപ്പിട്ട് അവിശ്വാസ ത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. പതിനൊന്നംഗ ബാങ്ക് ഭരണസമിതിയിൽ സക്കീറിനെ കൂട്ടി ആറുപേരാണ് യു.ഡി.എഫ് നയിക്കുന്ന ബാങ്കിലു ള്ളത്.നേരത്തെ കരാർ കാലവധി പ്രകാരം 13 മാസമാണ് സക്കീറിന് അനുവദിച്ചെതെന്നും 4 വർഷമായി തനിക്ക് അർഹതപ്പെട്ട പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് നൽകുവാൻ തയാറാ കുന്നില്ലന്നും റ്റി.എസ് രാജൻ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്‌സിനോട് പറഞ്ഞു. മുൻപ് പി.എ ഷമീർ ബാങ്ക് പ്രസിഡന്റായിരുന്നപ്പോൾ പ്രസിഡന്റ് സ്ഥാനത്തിനായി മുറവി ളി കൂട്ടിയ സക്കീർ ഇപ്പോൾ കടിച്ചു തൂങ്ങി കിടക്കുകയാണെന്നും റ്റി.എസ് രാജൻ ആരോപിച്ചു.