കാഞ്ഞിരപ്പള്ളി ടൗൺ ഹാളിന് സമീപം പട്ടാപ്പകൽ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം പ്രത്യേക സ്ക്വാഡ് പിന്തുടർന്ന് പിടികൂടി.പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പഞ്ചായത്ത് രൂപീകരിച്ച സ്ക്വാഡ് പരിശോധന നട ത്തവെയാണ് KL 24 B 4551 പിക്കപ്പ് വാനിൽ ടൗൺ ഹാൾ മുറ്റത്തെ ബയോഗ്യാസ് പ്ലാ ന്റിന് സമീപം വീട്ടുമാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.

സ്ക്വാഡിനെ കണ്ട് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ബസ്സ്റ്റാന്റ് ജംഗ്ഷനിൽ വെച്ച് വാഹനം പിടികൂടി തിരികെ ടൗൺ ഹാൾ പരിസരത്ത് കൊണ്ട് ഇട്ട മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു. പോലീസിൽ പരാതിയും നൽകിയതോടെ ആപ്പിലായ മാ ലിന്യ നിക്ഷേപകൻ നെട്ടോട്ടത്തിലാണ്. വരും ദിവസങ്ങളിലും പ്രത്യേക സ്ക്വാഡ് പരി ശോധന കർശനമാക്കുമെന്നും, പിടികൂടുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കു മെന്നും അധികൃതർ അറിയിച്ചു.