വാഹനത്തിൽനിന്നും മാലിന്യം തള്ളിയ ഡ്രൈവർ പോലീസ് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കുടുങ്ങി…

എരിമേലി: ടിബി റോഡ് ഭാഗത്തു പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തു മാലി ന്യം തള്ളിയ ഓട്ടോയും ഡ്രൈവറെയും പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാന ത്തിൽ പിടികൂടി.

കഴിഞ്ഞദിവസം രാവിലെ 6 :30 ന് ടിബി റോഡ് ഭാഗത്ത് പാലത്തിനുസമീപം ആളൊഴി ഞ്ഞ സ്ഥലത്ത് പിക്കപ്പ് ഓട്ടോയിൽ നിന്നും പച്ചക്കറി മാലിന്യം തള്ളിയശേഷം കാഞ്ഞി രപ്പള്ളി ഭാഗത്തേക്ക് കടന്നു കളഞ്ഞ വെച്ചൂച്ചിറ പടിപ്പുരയ്ക്കൽ ഈസ്സ റാവുത്തർ മക ൻ അയൂബ്(35) – നെയാണ് എരുമേലി പോലീസ് കസ്റ്റഡിയിൽ എടുത്തത്.

24 മണിക്കൂ റും പ്രവർത്തിക്കുന്ന എരുമേലി പോലീസ് സ്റ്റേഷനിലെ ഹൈടെക് കൺട്രോ ൾ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വാഹനത്തിൻ്റെ നമ്പർ ശ്രദ്ധിക്കുക യും ആയതിൻ്റെ അടിസ്ഥാനത്തിൽ വാഹനവും വാഹനത്തിൻ്റെ ഡ്രൈവർ അയൂബ് (35)നെയും എരുമേലി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുക യായിരുന്നു.

LEAVE A REPLY