വാഴൂരിൽ വിദേശികൾ അപമാനിക്കപ്പെട്ടതിന്റെ വിഡിയോ വൈറലാവുകയാണ്….. എല്ലാ പെട്രോൾ പമ്പിലും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്നാണ് നിയമം….എന്നാൽ വാഴൂർ പത്തൊമ്പതാം മൈൽ എസ്സാർ പമ്പിന്റെ അധികൃതർ ആ സേവനം കൊടുക്കി ല്ലന്ന് പരാതി .

വിദേശികളുമായി വന്ന ടാക്സി ഡ്രൈവർ തനിക്കുണ്ടായ അനുഭവം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ നൽകിയതോടെ വൈറലായി മാറുകയാണ് വിദേശികൾ അപമാനിക്കപ്പെട്ട സംഭവം.

യാത്രക്കിടെ ടോയ്‌ലറ്റ് സൗകര്യം ചോദിച്ചപ്പോൾ പെട്രോൾ പമ്പുകാരന്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം കടമായിട്ട് ഡീസലോ,പെട്രോളോ,അല്ലല്ലോ ചോദിച്ചത്.. ഒന്ന് മൂത്രമൊഴിക്കട്ടെ എന്നല്ലേ.. വിദേശികളുമായി വന്ന ടാക്സി ഡ്രൈവർ എടുത്ത വീഡിയോ..