കാഞ്ഞിരപ്പള്ളി: പൊന്നന്പലമേട്ടിൽ മകരവിളക്ക് കത്തിക്കുവാൻ മാത്രം അവകാശം ന ൽകുന്നത് മല അരയരെ ആസൂത്രിതമായി വഞ്ചിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ഐക്യ മല അരയ മഹാ സഭ പത്രസമ്മേളനത്തിൽ ആരോപിച്ചു.സഭ ആവശ്യപ്പെട്ടിരി ക്കുന്നത് മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മാത്രമല്ല. ശബരിമല അന്പലത്തി ന്‍റെ യഥാർഥ അവകാശികൾ മല അരയർ ആണെന്നും പഞ്ചലങ്കാര പൂജ, തേനാഭിഷേകം തുടങ്ങിയ ദ്രാവിഡ പൂജകൾ അന്പലത്തിനുള്ളിൽ ചെയ്തു വന്നത് മല അരയ സമൂഹ മാണെന്നും ഇവർ പറഞ്ഞു.

1882ൽ സാമുവൽ മറ്റീർ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ശബരിമലയിലെ പൂജാരിയായ താളനാനി അരയൻ എന്ന മല അരയനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഐക്യ മല അരയ മഹാസഭയുടെ ജനറൽ സെക്രട്ടറി പി.കെ. സജീവ് എഴുതി ഡിസി ബുക്സ് പ്രസിദ്ധികരി ച്ച ശബരിമല അയ്യപ്പൻ മല അരയ ദൈവം എന്ന ചരിത്ര പുസ്തകത്തിൽ ശബരിമലയി ലെ യഥാർഥ ചരിത്രം തെളിവുകൾ സഹിതം അവതരിപ്പിക്കുന്നുണ്ട്. നിരവധി സമൂഹ ങ്ങളുടെ ആരാധന രീതികൾ ശബരിമലയിൽ ഇഴചേർന്നിട്ടുണ്ട്. ഈഴവ സമൂഹത്തിന്‍റെ മാളികപ്പുറത്തെ അവകാശങ്ങൾ ഇതിന് ഉദാഹരണമാണ്.

നിയമസഭയിലെ സബ്മിഷന് ശേഷം മല അരയ സമൂഹത്തിന് അർഹമായ പ്രാതിനിധ്യം നൽകുമെന്ന ഗവൺമെന്‍റിന്‍റെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ശബരിമലയുടെ ഉടമസ്ഥത ഉൾപ്പെടെയുള്ള യഥാർഥ അവകാശങ്ങളിൽ നിന്നും മല അരയരെ മാറ്റി നിർ ത്തുവാനുള്ള  ഗൂഢനീക്കമായി മാറാതിരിക്കുവാൻ നിയമസഭ ശ്രദ്ധ പുലർത്തണമെന്നും ഇവർ പറഞ്ഞു. നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ട സമൂഹത്തിന് ശബരിമലയുടെ യഥാർഥ അവകാശങ്ങളായ പഞ്ചലാങ്കര പൂജയും തേനഭിഷേകവും കൂടി പുനഃസ്ഥാപി ക്കുന്നതിലൂടെ മാത്രമെ നിയമസഭയിൽ പ്രസ്താവിച്ച പ്രാതിനിധ്യം യഥാർഥത്തിൽ ലഭി ക്കുകയുള്ളുവെന്നും ഐക്യ മല അരയ മഹാ സഭ വാർത്തക്കുറിപ്പിൽ അറിയിച്ചു.