PHOTOS :BIJU THOMAS

കാഞ്ഞിരപ്പള്ളി:തുമ്പമടയിൽ ഗ്ലാസ് ഹൗസിന്റെ ഗോഡൗണിൽ വൻ തീപിടുത്തം.ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ.തിങ്കളാ ഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയേടെയാണ് കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ പ്രവർത്തി ക്കുന്ന മുണ്ടമറ്റം ഗ്ലാസ് ഹൗസിന്റെ തുമ്പമടയിലുള്ള ഗോഡൗണിൽ തീപിടുത്തം ഉണ്ടായ ത്. ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതയാണ് പ്രാഥിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നതായി ഉടമ അറിയിച്ചു .

.ഗ്ലാസ്, ൈപ്ലവുഡ് എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്.വലിയ ശബ്ദ ത്തോടെ തീ ആളിപ്പടർന്നത് അയൽവാസികളുടെ ശ്രദ്ധയിലാണ് ആദ്യം പെടുന്നത്.ഇവർ ബഹളം വച്ചതോടെ ആളുകൾ ഓടിക്കൂടുകയും തീയണയ്ക്കാൻ ശ്രമം നടത്തുകയും ചെ യ്തു.എന്നാൽ തീ ആളിപ്പടർന്നതോടെ പ്രദേശവാസികൾ നിസഹയരായി.ഇതിനിടെ കാ ഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വെള്ളം തീർന്നതോടെ വീണ്ടും തീ പടരുവാൻ തുടങ്ങി.തുടർന്ന് ഈരാറ്റുപേട്ട,പാലാ, പാമ്പാടി എന്നിവിടങ്ങളിൽ നിന്ന് കൂടി ഫയർഫോഴ്‌സെത്തിയാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചത്. തീപിടുത്തമുണ്ടായ ഗോഡൗണിനോട് ചേർന്നാണ് ഇവിടെത്തന്നെ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കുടുംബ സമ്മേതം താമസിച്ചിരുന്നത് ഇവർ തീപടരുന്നതറി ഞ്ഞ് ഓടിമാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.കെ.എസ് ഇ ബി അധികൃതർ സ്ഥല ത്തെത്തി പ്രദേശത്തെ വൈദ്യുതി ബന്ധമടക്കം വിഛേദിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് തീപിടുത്തമുണ്ടായ ഗോഡൗണിലേക്ക് രണ്ട് ലോഡ് ൈപ്ലവുഡും, ഗ്ലാസും എത്തിച്ചത്. ഇതും നാശനഷ്ടത്തിന്റ തോത് വർദ്ധിക്കാൻ കാരണമായി.