എരുമേലി കൊടിത്തോട്ടം എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന പാറമടയുടെ പ്രവര്‍ത്തനം നിറത്തലാക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ നാട്ടുകാരുടെ പരാതി.നിലവില്‍ പ്രവര്‍ത്തനാനുമതിയില്ലാതെയാണ് പാറമട പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പാറമട പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് നിന്നുള്ള ജലസ്രോതസ്സ് ഇ ത് മൂലം മലിനമാകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പരാതി യില്‍ പറയുന്നു. എരുമേലി തെക്ക് വില്ലേജില്‍ പഞ്ചായത്തിലെ 20ാം വാര്‍ഡിലാണ് പാ റമട പ്രവര്‍ത്തിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് പാറമട പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ താലൂക്ക് ഓ ഫീസില്‍ അപേക്ഷ നല്‍കിയപ്പോള്‍ പാറമട നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പ്ലാന്റേന്‍ ആക്ടില്‍പ്പെട്ടതും മിച്ചഭൂമി ആണെന്നുമുള്ള കാരണത്താല്‍ അപേക്ഷ താലൂക്ക് ഓഫീസി ല്‍ നിന്നും നിരസിച്ചതുമാണെന്ന് പരാതിയില്‍ പറയുന്നു.എന്നാല്‍ ഈ സ്ഥലത്താണ് നില വില്‍ പാറമട പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവി ടെ നിരവധി കോളനികലും സര്‍ക്കാര്‍ ആശുപത്രിയും രണ്ട് സ്‌കൂളുകളും പ്രവര്‍ത്തിക്കു ന്നുണ്ട്. ഉഗ്രസ്‌ഫോടനവും പൊടിപടലവും മൂലം ജനങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടെന്ന് ആക്ക്ഷന്‍ കൗണ്‍സില്‍ പറയുന്നു.

പാറമട അടച്ച് പൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഈ പരാതിയില്‍ പ്രദേശത്തെ വി ല്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുവാന്‍ വികസന സമിതി യോഗത്തില്‍ ആവ ശ്യപ്പെട്ടു.

LEAVE A REPLY