വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണി ക്കൂര്‍ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടക ള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി നേതാക്കള്‍ നേരത്തെ ഉറ പ്പു തന്നിരുന്നുവെങ്കിലും ശക്തമായ പണിമുടക്കിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കു ന്നത്. 48 മണിക്കൂര്‍ പണിമുടക്ക്  മണിക്കൂറിനുള്ളില്‍ തന്നെ ജനജീവിതത്തെ സാരമാ യി ബാധിച്ചതോടെ ഇന്നും നാളെയും കേരളം ഫലത്തില്‍ നിശ്ചലമാക്കാനാണ് സാധ്യത.

കെഎസ്ആര്‍ടിസി- സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കി ല്‍ പങ്കെടുത്തതോടെ സംസ്ഥാനത്തെ റോഡുകളിലെല്ലാം തിരക്കൊഴിഞ്ഞു. അടിയന്തര ആ വശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. നിലയ്ക്കല്‍,എരുമേലി, കോട്ടയം തുട ങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തി ലെവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. മുഴുവന്‍ ബസുകളും പ്രധാന ഡിപ്പോകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

എവിടെയും സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോ-ടാക്‌സി സര്‍വ്വീസുക ളും നിശ്ചലമാണ്. പണിമുടക്കിന്റെ ഭാഗമായി കടകള്‍ നിര്‍ബന്ധിപ്പിച്ച് അടക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം വ്യാപാര സ്ഥാപന ങ്ങളും അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയെ പണിമുടക്ക് ഭാഗി കമായി ബാധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസുകള്‍ ആവശ്യത്തിന് ഇല്ലാത്തതും തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്താന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എ ങ്കിലും ട്രെയിനുകളിലും സ്വകാര്യവാഹനങ്ങളിലുമായി ഭക്തര്‍ നിലയ്ക്കലിലേക്ക് വരു ന്നുണ്ട്. എന്നാല്‍ ചെങ്ങന്നൂരില്‍ നിന്നും നിലയ്ക്കലിലേക്ക് ആവശ്യത്തിന് കെഎസ്ആര്‍ ടിസി ബസുകള്‍ ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.