നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം കായംകുളം കൊച്ചുണ്ണി റിലീസിന് തയാറെടുക്കുന്നു. ചരിത്ര പശ്ചാത്തലത്തിലൊരു ക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ക്കും ട്രെയിലറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.കായംകുളം കൊച്ചു ണ്ണിയുടെ ഉറ്റസുഹൃത്തായ ഇത്തിക്കരപ്പക്കിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത് മോഹന്‍ലാല്‍ ആണെന്നുള്ളതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, സണ്ണി വെയ്ന്‍, ബാബു ആന്റ ണി, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോബി-സഞ്ജയ് ടീമിന്റേതാണ് ചിത്രത്തിന്റെ രചന.

കോടിയാണ് മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഏകദേശം പതിനായിരത്തോ ളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അഭിനയിക്കുന്നുണ്ട്. 161 ദിവസം കൊണ്ടാണ് സിനിമ ചി ത്രീകരിച്ചത്. വിഷ്വല്‍ ഇഫക്ട്സിനും ചിത്രത്തില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത ‘ഫയര്‍ ഫ്‌ലൈ’ ആണ് കൊച്ചുണ്ണിയുടെയും പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേഷന്‍. ബോളിവുഡ് ഛായാഗ്രാഹക നായ ബിനോദ് പ്രധാന്‍ ആണ് ഛായാഗാഹകന്‍.

ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചു ണ്ണി നിര്‍മിക്കുന്നത്. കേരളത്തില്‍ മാത്രമായി ചിത്രം 300 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തി നെത്തുമെന്നാണ് അറിയുന്നത്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റും. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

LEAVE A REPLY