ലിജോ പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം പളനിയില്‍ ചിത്രീകരണം തുടങ്ങി. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് മമ്മൂട്ടി യുടെ പുതിയ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയുമാണ്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവും. നാല്‍പ്പത് ദിവസം നീണ്ട ഒറ്റ ഷെഡ്യൂളില്‍ സി നിമ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേളാങ്കണ്ണിയിലാണ് ആദ്യ ദിവസത്തെ ചിത്രീകരണം. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്.

പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. ഭാഷയിലും തമിഴിലും മലയാളവുമുണ്ടാകും. സിനിമ പ്രധാനമായും ചിത്രീകരിക്കുന്ന പഴനിയിലാണ്.

മലയാളത്തിന്റെ നവനിരയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനൊപ്പം മമ്മൂട്ടി കൈകോര്‍ക്കുന്നുവെന്ന പ്രതീക്ഷയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ ക്കുള്ളത്. നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന എം.ടി വാസുദേവന്‍ നായര്‍ കഥകളെ ആധാര മാക്കിയുള്ള ആന്തോളജിയിലെ ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ശ്രീലങ്കയിലാണ് ഈ സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്. എം.ടിയു ടെ ആത്മകഥാംശമുള്ള കടുഗന്നാവ ഒരു യാത്രാകുറിപ്പ് എന്ന കൃതിയുടെ ചലച്ചിത്രരൂ പമാണ് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ഒരുക്കുന്നത്.