ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന 2–0ന് മുന്നില്‍. ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ പ്രകടനം.
ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും പിന്നാലെ രണ്ടാം ഗോൾ നേടിയും മരിയ കരുത്തുകാട്ടിയതോടെ ഫ്രാൻസിനെതിരായ കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുന്നിൽ.
ഖത്തർ ലോകകപ്പിൽ അഞ്ചാം പെനൽറ്റിയിൽനിന്ന് മെസ്സിയുടെ നാലാം ഗോളാണിത്. ഈ ലോകകപ്പില്‍ മെസിയുടെ ആറാംഗോള്‍…

ആദ്യ പകുതിയിൽ അർജൻ്റീന മുന്നിൽ.അർജൻ്റീനക്കായി വല കുലുക്കി മെസ്സിയും ഡി മരിയയും.

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന 2–0ന് മുന്നില്‍. 23–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മെസ്സി ഗോളടിച്ചത്. 36–ാ മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ അർജന്റീനയുടെ രണ്ടാം ഗോള്‍ േനടി

ഗോൾവഴി: ഗ്രൗണ്ടിന്റെ ഇടതു ഭാഗത്തുനിന്ന് ജുലിയൻ അൽവാരസ് നൽകിയ പാസിൽ ഫ്രാൻസ് ബോക്സിലേക്ക് എയ്ഞ്ചൽ ഡി മരിയയുടെ മുന്നേറ്റം. പ്രതിരോധിക്കാൻ ശ്രമിച്ച ഡെംബലെയുടെ നീക്കം ഫൗളിൽ അവസാനിക്കുന്നു. ഡി മരിയ ഗ്രൗണ്ടിൽ വീണതോടെ പെനൽറ്റി അനുവദിച്ച് റഫറി. കിക്കെടുത്ത മെസ്സി അനായാസം വലയിലെത്തിച്ചു. അർജന്റീന മുന്നിൽ

ഡി മരിയയെ ഉള്‍പ്പെടുത്തി അര്‍ജന്റീയുടെ ആദ്യ ഇലവന്‍. മുന്നേറ്റത്തില്‍ മെസിയും ഡി മരിയയും അല്‍വാരസും. മധ്യനിരയില്‍ ഡി പോളും മകാലിസ്റ്ററും എന്‍സോയും. പ്രതിരോധത്തില്‍ മൊളീന, ഓട്ടമെന്‍ഡി, റൊമേറോ, അക്യൂന. ഗോള്‍ വലകാക്കുക എമിലിയാനോ മാര്‍ട്ടിനസ്.

ഫ്രഞ്ച് ഇലവന്‍. മുന്നേറ്റത്തില്‍ ഡെംബലെ, ജിറൂഡ്, എംബാപ്പെ. മധ്യനിരയില്‍ ചോമേനി, റാബിയോ, ഗ്രീസ്മാന്‍
പ്രതിരോധത്തില്‍ വരാനെ, ഉപമെക്കാനോ, കൂന്‍ഡെ, തിയോ ഹെര്‍ണാണ്ടസ്. ഗോള്‍ വലകാക്കാന്‍ ക്യാപ്റ്റന്‍ ഹ്യൂഗോ…