സംസ്ഥാനം പ്രളയക്കെടുതിയില്‍ വലയുന്ന സാഹചര്യത്തില്‍ ഇത്തവണ ഓണാവധി നേരത്തെയാക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊ ക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖല യിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച പൂട്ട്ൂമെന്ന് പൊതു വിദ്യാ ഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 29ന് ആയിരിക്കും സ്‌കൂളുകള്‍ പിന്നീടു തുറക്കുക.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ വെള്ളിയാ ഴ്ച ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ നഷ്ടപ്പെടുന്നതു കൊണ്ടാണ് അവധിയില്‍ മാറ്റം വരുത്തിയത്.

ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി

കനത്ത മഴയെ തുടര്‍ന്നു വെള്ളിയാഴ്ച നടത്തേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെ ന്റ്, സപ്ലിമെന്ററി പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

പിഎസ്സി രണ്ടു ദിവസത്തെ പരീക്ഷകള്‍ മാറ്റി

കനത്ത മഴയും പ്രളയവും മൂലം പിഎസ്സി രണ്ടു ദിവസത്തെ പരീക്ഷകള്‍ മാറ്റിവച്ചു. വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍, അഭിമുഖ പരീക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പടെയാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.