eli

കാഞ്ഞിരപ്പള്ളി: ഏറെ കാലത്തെ ആഗ്രഹത്തിനു ശേഷഠ നിർമ്മിച്ച സ്വന്തം വീടി ന്റെ ഗൃഹ പ്രവേശന ചടങ്ങുക ൾ ഉപേക്ഷിച്ച് ഈ തുക ഉപയോഗിച്ച് സ്വന്തം വാർഡി ലെ എല്ലാ വീടുകളിലും ഓണത്തിനുള്ള പച്ചക്കറി എത്തിച്ച് വനിതാ പഞ്ചായത്ത്‌ മെംബർ നാടിനാകെ മാതൃകയായി.

എലിക്കുളം പഞ്ചായത്തിലെ വാർഡ് അഞ്ച് മഞ്ചക്കുഴിയിലെ മെംബർ ദീപാ ശ്രീജേഷ് (സി പി ഐ എം) തന്റെ വാർഡിലെ 250 വീടുകളിൽ വീടുകയറി താമസ ആഘോഷം ഒഴിവാക്കി പച്ചക്കറി കിറ്റുകൾ നൽകിയത്. തന്റെ വാർഡിലെ വീട്ടുകാർ ഓണത്തിന് പച്ചക്കറി വാങ്ങു o മുമ്പു തന്നെ ഓരോ വീടുകളിലും വാർഡ് വികസന സമിതി അംഗങ്ങളെ കൊണ്ട് പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകിയത്. മെംബറുടെ ഭർത്താവ് ശ്രീജേഷ്, മക്കളായ അതുല്യാ എസ് കൃഷ്ണ, ആവണി എസ് കൃഷ് ണ, എലിക്കുളം ലൈബ്രറി പ്രസിഡണ്ട് സി മനോജ് മഠത്തിൽ, ജോബി പുളിയാങ്കൽ, ചന്ദ്ര മോഹനൻ നായർ വളവാനിയ്ക്കൽ, ഷാജി വയലിൽ ,രവീന്ദരൻ നായർ വെള്ളാനിക്കുന്നേൽ, ടി എസ് രഘു , അച്യുതൻ കാവുകൽ, ജീബിൻ ജോസഫ് എന്നിവരാണ് കിറ്റു തയ്യാറാക്കിയത്.
വാർഡു വികസന സമിതിയംഗങ്ങളായ ശങ്കർ, അഭിജിത്ത്, റോഷൻ , അനിരുദ്ധൻ, എം സിദ്ധാർത്ഥ് എന്നിവർ ചേർന്ന് ഇതെല്ലാം ഓരോ വീടുകളിലെത്തിച്ചു. ഒരു കിറ്റിന് ഇരുന്നൂറിലേറെ രൂപ വിലയായി. മൊത്തം അൻപതിനായിരം രൂപ ഇതിന് ചെലവഴിച്ചു.