കാഞ്ഞിരപ്പള്ളി: കേരളം കണ്ടതിലെ ഏറ്റവും വലിയ പ്രളയദുരന്തം 13 ജില്ലകളെയും കീഴടക്കിയപ്പോള്‍  കോട്ടയം ജില്ല കളക്ടര്‍ ബി. തിരുമേനിയോടും തഹസീദാര്‍ അജി ത്തിനോടും മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കമൊപ്പം  താങ്ങും കൈത്താങ്ങുമായി പാറ ത്തോട് മലനാട് ഡെവലപ്പ്മെന്‍റ്  സൊസൈറ്റി നില കൊണ്ടു.
ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ഭക്ഷിക്കാൻ എന്തുകൊടുക്കുമെന്ന അധികൃതരുടെ ആശങ്കയ്ക്ക് ആശ്വാസമായി മലനാട് ബ്രഡും തേനും  എല്ലാ ക്യാമ്പുകളിലും ദിനം പ്രതി യെത്തിച്ചു നലികി. ബ്രഡ്  ഉത്പാദിപ്പിക്കുന്ന യൂണിറ്റ് രാവിനെ പകലാക്കി എണ്ണയിട്ട മിഷൻ പോലെ പ്രവർത്തിച്ചു.  കളക്ടർ പറഞ്ഞ സ്ഥലത്ത് ഇവ എത്തിച്ചും നൽകി.  മലനാടിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിന്ദിക്കാന്‍ വാക്കുകളില്ലെന്ന് റവന്യു അധികൃതരും പറയുന്നു.
മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി ചെയ്യുന്ന ഇത്തരം നന്മ പ്രവർത്തനങ്ങൾ ആരെയും അറിയിക്കാറില്ല. എന്നാൽ,  കാഞ്ഞിരപ്പള്ളി മീഡിയ സെന്‍റർ ദുരിതാശ്വാസ പ്രവർത്തന ങ്ങൾക്കായി സാധനങ്ങൾ ചോദിച്ചപ്പോഴാണ്  ഇത്തരത്തിലെ പ്രവർത്തനങ്ങൾ  മലനാട് ചെയ്യുന്നത് അറിയുന്നത്. ഇത്തരം നന്മ പ്രവൃത്തികൾ പുറം ലോകം അറിയണമെന്ന് മീഡിയ സെന്‍റർ പ്രവർത്തകരാണ് തീരുമാനിച്ചത്.