കാഞ്ഞിരപ്പള്ളി :പ്രളയബാധിതര്‍ക്ക് സഹായ ധനമായി നല്‍കുന്നതിന് തന്റെ ഏറെക്കാ ലത്തെ സമ്പാദ്യം വിട്ടു കൊടുത്ത് ആറു വയസുകാരന്‍. കാഞ്ഞിരപ്പള്ളി മിനിമിലിനു സമീപം താമസിക്കുന്ന പുതുപറമ്പില്‍ പി.എ സാലുവിന്റെ മകന്‍ സര്‍ഹാനാണ് ധനസ്വ രൂപണത്തിന് വീട്ടിലെത്തിയവരെ സ്വന്തം സമ്പാദ്യം നല്‍കി അത്ഭുതപ്പെടുത്തിയത്.

തോട്ടുംമുഖം ജുമാമസ്ജിദ് ഇമാം ഹബീബുള്ള മൗലവിയുടെ നേതൃത്വത്തിലാണ് ഈ ഭാഗത്ത് ധനസമാഹരണത്തിന് എത്തിയത്. ഇവരെ കണ്ടതോടെ തന്റെ സമ്പാദ്യം അപ്പാ ടെ ഇവര്‍ക്ക് കൈമാറുകയായിരുന്നു. കുടുക്ക പൊട്ടിച്ച് പരിശോധിച്ചപ്പോള്‍ 650 രൂപ ലഭിച്ചു.കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാ ർത്ഥിയാണ്

പ്രളയ വാര്‍ത്തകള്‍ ടി.വി യില്‍ കണ്ടതു മുതല്‍ തന്റെ പണം അവര്‍ക്കായി നല്‍കാന്‍ സര്‍ഫാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.