എസ്തേർ അന്നക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അന്ത്യോപചാരം അർപ്പിക്കാനായി എത്തിയത് ആയിരങ്ങൾ..video

സഹപാഠിക്കൂ യാത്രമൊഴിയേകി കുരുന്നുകൾ…

മുണ്ടക്കയം:പുഞ്ചവയലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ട പുഞ്ചവയൽ കൊച്ചുപുരക്കൽ ജോമോൻ – മിനി ദമ്പതികളുടെ മകൾ എസ് തേർ അന്ന ജോമോന് സഹപാഠികളായ മുണ്ടക്കയം സി.എം.എസ് എൽ.പി. സ്കൂൾ വിദ്യാർത്ഥികളുടെ യാത്രയാക്കൽ കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. വെള്ളിയാഴ്ച ക്ലാ സിലെത്തി സന്തോഷത്തോടെ പിരിഞ്ഞ എസ്തേർ നിശ്ചലമായി കിടക്കുന്നത് കണ്ട് കുട്ടികൾ തേങ്ങി.

വരിയായി നിന്നു കൂട്ടുകാരിയെ അവസാനമായി ഒരു നോക്കു കാണാൻ പുഞ്ചവയൽ സെന്റ്  സെബാസ്റ്റ്യൻ പള്ളിക്കകത്ത് കയറിയ സി.എം.എസിന്റെ കുരുന്നുകൾ പൊട്ടി കരഞ്ഞു. കൈയിൽ കരുതിയ റോസാപൂവിന്റെ  ഇതളുകൾ മൃതദേഹത്തി ൽ വിതറിയ കൂട്ടുകാർ പലരും ഉറങ്ങി കിടന്ന കൂട്ടുകാരിയുടെ കവിളിൽ തലോടുന്നതും കാഴ്ചക്കാ രിൽ നൊമ്പരമായി ഇനി ഒരിക്കലും തിരിച്ചു വരില്ലന്നറിയാത്ത കുട്ടികൾ കളികൂട്ടുകാ രിയെ കണ്ടു മടങ്ങി.

 

LEAVE A REPLY