കൊക്കയാർ: പ്രളയത്തിൽ തകർന്ന ചപ്പാത്ത് പാലത്തിന്റെ കൈവരികളും സംരക്ഷണ ഭിത്തിയും പുനർ നിർമ്മിക്കാത്ത പഞ്ചായത്തിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേ ധിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ചപ്പാത്ത് പാലത്തിൽ കോൺഗ്രസ് നേതൃത്വ ത്തിൽ മനുഷ്യ കൈവരിയും പ്രതിഷേധ കൂട്ടായ്മയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.

ആറ് മാസം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതെ ഇപ്പോൾ മനുഷ്യാവ കാശ കമ്മീഷനിൽ ഉടമസ്ഥാവകാശം സംബന്ധിച്ച്  പഞ്ചായത്ത് നൽകിയിരിക്കുന്ന റി പ്പോർട്ട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.വിദ്യാർഥികൾ അടക്കമുള്ള ആയിരകണക്കി ന് യാത്രക്കാരുടെ ഏക ആശ്രയമാണ് ചപ്പാത്ത് പാലം.മുൻ ഭരണ സമിതിയുടെ കാലത്ത് പാലത്തിന് ബലക്ഷയമുണ്ടായപ്പോൾ യാതൊരു തടസവുമില്ലാതെ സാങ്കേതികാനുമതി ലഭിച്ച് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് അറ്റകുറ്റ പണികൾ നടത്തി പാലം  സംരക്ഷിച്ചു പോന്നതാണ്.ഇപ്പോൾ സാങ്കേതിക തടസവാദം ഉന്നയിച്ച് ജനങ്ങളെ ബുദ്ധി മുട്ടിക്കുക യാണ്.
ഇതിനിടെ ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും അപകടങ്ങളിൽ പെട്ടിട്ടുണ്ടെ ങ്കിലും തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.പ്രളയ ദുരന്തം നേരിടാൻ പഞ്ചായ ത്തിന് അടിയന്തിര സഹായമായി 3 ലക്ഷം രൂപ ലഭിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റി ന്റെ സ്വന്തം വാർഡിലെ പാലത്തിന് ഫണ്ട് ചില വഴിക്കാത്തതിൽ സംശയം നിലനിൽക്കു ന്നു.പഞ്ചായത്തിന്റെ പ്രധാന പ്രവേശന കവാടവും  ഹയർ സെക്കന്ററി സ്കൂൾ, ആശു പത്രികൾ, വില്ലേജ് ഓഫീസ്, ബാങ്കുകൾ വിവിധ സർക്കാർ ഓഫീസുകൾ എന്നിവിങ്ങളി ലേക്കുള്ള ഏക സഞ്ചാര മാർഗവും  ചപ്പാത്ത് പാലമാണ്.അടിയന്തിര ഫണ്ട് ലഭിച്ചിട്ടും പാലത്തിന്റെ മോശം അവസ്ഥ ചർച്ച ചെയ്യാതെ ഈ തുക മറ്റ് വാർഡുകൾക്ക് വീതിച്ചു നൽകിയതിൽ എതിർപ്പ് നില നിൽക്കുകയാണ്.

പൊതു ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന പാലത്തിന്റെ അറ്റകുറ്റ പണി കൾ അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ടുള്ളസമരത്തിന്റെ ഭാഗമായുള്ള പ്രതി ഷേധ കൂട്ടായ്മ മുൻ ഡി.സി.സി. പ്രസിഡന്റ് റോയി കെ പൗലോസ് ഉത്ഘാടനം ചെയ്യും
ഓലിക്കൽ സുരേഷ് അധ്യക്ഷത വഹിക്കും.

വാർത്താ സമ്മേ ളനത്തിൽ ഓലിക്കൽ സുരേഷ്, അയൂബ് ഖാൻ കട്ടപ്ലാക്കൽ, പരീത് ഖാൻ കറുത്തോരു വീട്, പി.കെ കോശി, ആൽവിൻ ഫിലിപ്പ് ഷാഹുൽ പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു