ചിറ്റാർപ്പുഴ സംരക്ഷിക്കാനുള്ള നടപടികളുമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, പുഴയിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കാൻ കമ്പിവേലി കെട്ടി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പറഞ്ഞു മടുത്തു ,ഇനി കമ്പി വേലി കെട്ടി അടയ്ക്കുക മാത്രമാണ് മാർഗം. ടൗണിലൂടെ ഒ ഴുകുന്ന ചിറ്റാർപുഴയിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് തടയാൻ പഞ്ചായത്ത് കമ്പിവേലി കെട്ടി പുഴയെ സംരക്ഷിക്കുന്നു.15 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്ത് പുഴക്കരയിൽ വേലി കെട്ടുന്നത്. കുരിശുങ്കൽ ജംക്‌ഷനിൽ മണിമല റോഡിലും, പേട്ടക്കവലയിൽ ഈരാ റ്റുപേട്ട റോഡ്, ആനക്കല്ല് ഗവ.സ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് പുഴയോരത്ത് വേലി നിർമിക്കുന്നത് . 4 എംഎം  കനത്തിലുള്ള ജി.എ. ചെയിൻ ലിങ്ക് ഉപയോഗിച്ചാണ്  വേലി നിർമിക്കുന്നത്.
മണിമല റോഡിൽ 175 മീറ്റർ നീളത്തിലും മൂന്നു മീറ്റർ ഉയരത്തിലുമാണ് വേലി നിർമി ക്കുന്നത്. പേട്ടക്കവലയിൽ 100 മീറ്റർ  ഭാഗത്ത് മൂന്നു മീറ്റർ ഉയരത്തിലും, ആനക്കല്ല് വളവുകയത്ത് 29 മീറ്റർ നീളത്തിൽ അഞ്ചര മീറ്റർ ഉയരത്തിലുമാണ് കമ്പി വേലി സ്ഥാപിക്കുന്നത്. ഇതിൽ മണിമല റോഡിൽ കമ്പി വേലി സ്ഥാപിച്ചു കഴിഞ്ഞു. ആനക്കല്ല് വളവുകയത്ത് നിർമാണം നടന്നു വരുകയാണ്.
കാഞ്ഞിരപ്പള്ളി ടൗണിലൂടെ ഒഴുകുന്ന ചിറ്റാര്‍പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് പ തിവായതോടെയാണ് കമ്പിവേലി കെട്ടി സംരക്ഷിക്കുവാൻ പഞ്ചായത്ത് നടപടികളാരം ഭിച്ചത്. 15 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്ത് ചിറ്റാർ പുഴയോരത്ത് വേലി നിർമ്മി ക്കുന്നത്. കുരിശുങ്കല്‍ ജംക്ഷനില്‍ മണിമല റോഡിലും, പേട്ടക്കവലയില്‍ ഈരാറ്റുപേട്ട റോഡ്,ആനക്കല്ല് ഗവൺമെന്റ് സ്കൂളിന് സമീപം എന്നിവിടങ്ങളിലുമണ് വേലി നിര്‍മി ക്കുന്നത് . നാല് മില്ലി മീറ്റർ കനത്തിലുള്ള ജി.ഐ. ചെയിന്‍ ലിങ്ക് ഉപയോഗിച്ചാണ് വേലി യുടെ നിർമ്മാണം. മണിമല റോഡില്‍ 175 മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ ഉയരത്തിലുമാ ണ് വേലി നിര്‍മിക്കുന്നത്. പേട്ടക്കവലയില്‍ 100 മീറ്റര്‍  ഭാഗത്ത് മൂന്നു മീറ്റര്‍ ഉയരത്തി ലും, ആനക്കല്ലിൽ 29 മീറ്റര്‍ നീളത്തില്‍ അഞ്ചര മീറ്റര്‍ ഉയരത്തിലുമാണ് കമ്പി വേലി സ്ഥാ പിക്കുന്നത്. ഇതില്‍ മണിമല റോഡില്‍ കമ്പി വേലി സ്ഥാപിച്ചു കഴിഞ്ഞു. ആനക്കല്ലിൽ നിര്‍മാണം നടന്നു വരുകയാണ്.
എന്നാൽ ചിറ്റാർ പുഴയെ സംരക്ഷിക്കാൻ ഏതാനും ഭാഗത്തു  കമ്പിവേലി സ്ഥാപിച്ചതു കൊണ്ട് മാത്രം  കഴിയില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ടൗണിലെ മാലിന്യങ്ങൾ മുഴുവൻ വന്നെത്തുന്നത് പുഴയിലേക്കാണന്നിരിക്കെ പുഴ മലിനമാക്കുന്നവർക്കെതിരെ കർശന നടപടികൾ കൂടി സ്വീകരിക്കേണ്ടതുണ്ട്. പഞ്ചായത്തടക്കമുള്ള അധികൃതർ  ഇതി ന് തയ്യാറാകുമോ എന്ന ചോദ്യവും പുഴ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർ ഉയ ർത്തുന്നുണ്ട്