ഏന്തയാർ: റോസിനാ ജോസ് ഡോക്ടറായി ,മലയോര ഗ്രാമമായ ഏന്തയാറിന് ഇത് അഭിമാന നിമിഷം.കൂലി പണിക്കാരായ ഏന്തയാർ ചൂളയ്ക്കൽ ജോസ് കുമാർ-മേരി ദമ്പതികളുടെ മൂത്ത മകളാണ് റോസിനാ.

ജീവിത പ്രാരാബ്ധത്തിനിടയിൽ കൂലി പണി ചെയ്ത് മകളെ ഡോക്ടറാക്കിയതിൽ ജോ സും മേരിയും ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ്. ഇളയ മകൾ റോസ്മി കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ മൂന്നാം വർഷ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ്.തമിഴ്നാട്ടിൽ നിന്നും കാലങ്ങൾക്കു മുന്നേ എന്തയാറിലെ എസ്‌റ്റേറ്റിൽ കങ്കാണി ജോലിക്കായി എത്തിയ ചിന്നസ്വാമിയുടെ മകൻ രാജഗോപാലിന്റെ മകൻ ജോസ് കുമാറിന്റെ മകളാണ് റോസ്ന.
തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു റോസി നായുടെ എം ബി ബി എസ് പഠനം.ഏഴാം ക്ലാസുവരെ ഏന്തയാറിലെ ജെജെ മർഫിസി ബി എസ് ഇ സ്കൂളിലും എട്ടു മുതൽ പന്ത്രണ്ടു വരെ മുണ്ടക്കയം സെന്റ് ജോസഫ്സ് പബ്ലിക്ക് സ്കൂളിലും പഠനം നടത്തിയ റോസി നാ ഒരു വർഷ കാലം പാലാ ബ്രില്ലൻറ്റ് കോളേജിലും പരിശീലനം നടത്തി.തുടർന്നായിരുന്നു എംബിബിഎസ് പഠനം.സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച സ്റ്റൈ പെൻഡ് ഫീസിനും മറ്റും ഉപകരിച്ചു. ഒരു വർഷത്തെ സർക്കാർ സേവനത്തിനു ശേഷം എംഡിക്ക് പോകണമെന്ന ആഗ്രഹത്തിലാണ് റോസിനാ.
മകൾ റോസി നാ ഡോക്ടർ ആയിരിക്കുമ്പോഴും പിതാവ്ജോസ് കുമാറിന് ഇറച്ചി കടയിൽ ജോലിക്ക് പോകുന്നതിനോ മാതാവ് മേരിക്കുതൊഴിലുറപ്പ് പദ്ധതിയിൽ പണിക്കു പോകുന്നതിനോ ഇപ്പോഴും യാതൊരു മടിയുമില്ല.
REPORT:ഇക്ബാൽ ഇല്ലത്തുപറമ്പിൽ