മുണ്ടക്കയം: വികസന പ്രവര്‍ത്തനത്തിന്റെ പേരില്‍ പൊതു ഖജനാവ് കൊളളയടിച്ചവര്‍ നിരവധി പേരുണ്ടന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ അഭിപ്രായപെട്ടു. മുണ്ടക്കയം ബൈപ്പാസ് നാടിനു സമര്‍പ്പിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.മുന്‍കാ ലങ്ങളില്‍ സര്‍ക്കാര്‍ ഖജനാവു ചോര്‍ത്തി പണം തട്ടിയെടുക്കുകയെന്നത് പതിവു സംഭവ മായിരുന്നു. അതിന്‍രെ പേരില്‍ ഒരു സസ്‌പെന്‍ഷനിലും ,താക്കിതിലും ഒതുങ് എന്നാ ല്‍ ഇത്തരം കൊളളയടിക്കാരെ ഈ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല.നിര്‍മ്മാണ പ്രവര്‍ ത്തനങ്ങളില്‍ സമഗ്രതയുണ്ടാവണം.സമ്പൂര്‍ണ്ണതയുളള സ്വയംപര്യാപ്തമായ സാങ്കേതിക സംവിധാനമുണ്ടാകണം.
മലയോരത്തിന്റെ ഗേറ്റ് വെയെന്നറിയപ്പെടുന്ന ബൈപ്പാസുമായി ബന്ധപെട്ട്  ടൂറിസം പ ദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കും.പൂഞ്ഞാര്‍ മണ്ഡലത്തില്‍ മരമത്ത് വകുപ്പു രണ്ടേ മു ക്കാല്‍ വര്‍ഷം കൊണ്ട് എഴുന്നൂറുകോടിയോളം രൂപയോളം നിക്ഷേപിച്ചു കഴിഞ്ഞ.മറ്റു വകുപ്പുകളും ഒട്ടും പിന്നിലല്ലന്നും മന്ത്രി കൂട്ടി ചേര്‍ത്തു. പി.സി.ജോര്‍ജ് എം.എ.എ അധ്യക്ഷത വഹിച്ചു.മുണ്ടക്കയം ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ തില്‍ അഭിമാനമുണ്ടന്നു പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ബൈപ്പാസിന്റെ വശങ്ങ ള്‍ കയ്യേറാന്‍ ആരെയും അുവദിക്കില്ല. അത്തരം അളുകള്‍  ദയവു ചെയ്തു ഇതിനായി മെനക്കെടരുതെന്നും എം.എല്‍എ.പറഞ്ഞു. ബൈപ്പാസിന്റെ വീതിയുളള ഭാഗങ്ങളില്‍ അമേരിക്കയിലും ,ബ്രിട്ടനിലും ഉളളതുപോലെ ഓപ്പണ്‍  ജിംനേഷ്യം സ്ഥാപിക്കും.
കൂടാതെ  സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ഇവിടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും , പാര്‍ക്ക് നിര്‍മ്മിക്കുമെന്നും അതിനായി തന്‍രെ എം.എല്‍എ ഫ്ണ്ടില്‍ നിന്നും അനുവദിച്ചതായും പി.സി.ജോര്‍ജ് കൂട്ടി ചേര്‍ത്തു. ആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.മാരായ ജോര്‍ജ് ജെ.മാത്യു, കെ.ജെ.തോമസ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.എസ്.രാജു, ടി.കെ.രാജു, ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേ ഷ്, ബ്ലോക് പഞ്ചായത്തംഗങ്ങളായ വി.ടി.അയ്യൂബ് ഖാന്‍, അജിതരതീഷ് ,ഗ്രാമ പഞ്ചായത്ത് വൈസ് ഷീപ്രസിഡന്റ്   ഷീബാ ദിഫായിന്‍, വിവിധ സംഘടന ഭാരവാ ഹികളായ ്കെ.എഫ്.കുര്യന്‍, റോയ് കപ്പലുമാക്കല്‍, സോണി ാേമസ്. പി.എസ്. സുരേന്ദ്രന്‍, എം.വി.വര്‍ക്കി, സി.കെ.കുഞ്ഞുബാവ, നൗഷാദ് ഇല്ലിക്കല്‍, സി.വി.അനില്‍ കുമാര്‍, ചാര്‍ളി കോശി, റഷീദ് കടവുകര, ടി.കെ.ശിവന്‍, പി.ഡി.ജോണ്‍, സിജു കൈത മറ്റം, നവാസ് തോപ്പില്‍, നൗഷാദ് വെംബ്ലി, അജി ജേക്കബ്,  പ്രമീള ബിജു, ഉണ്ണികൃഷ്ണ ന്‍ നായര്‍, ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
മുണ്ടക്കയം: മുണ്ടക്കയത്തിനു ഉല്‍സവമായി ബൈപ്പാസ് ഉദ്ഘാടനം…
രണ്ടു പതിറ്റാണ്ടി ന്റെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായ മുണ്ടക്കയം ബൈപ്പാ സ് നാടിന സമര്‍പ്പിച്ചപ്പോള്‍ ജില്ലാ കവാടമായ മുണ്ടക്കയം ആഹ്ഌദത്തിലായി.മണിമല യാറിന്‍ തീരത്ത് 1.900 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിച്ച റോഡ് ദേശീയപാതയ്ക്ക്  സമാ ന്തരമാണ്.മുണ്ടക്കയം ബസ്റ്റാന്‍ഡ് കവാടത്തിലെത്തിയ മന്ത്രി,എം.പി.എം.എല്‍.എ എ ന്നിവരെ തുറന്ന ജീപ്പില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബൈപ്പാസ്  വശത്ത് തയ്യാ റാക്കിയ പന്തലിലേക്ക ് ആനയിക്കുകയായിരുന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.