ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി 26 മൈലിന് സമീപം സ്വകാര്യ ബസ് റോഡരികിലെ മരത്തിലിടിച്ചാണ് 20 പേര്‍ക്ക് പരിക്കേറ്റത്.ചങ്ങനാശ്ശേരി യില്‍ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് രാവിലെ എട്ടരയോടെ നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്.
സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ഇടിക്കാതിരിക്കാനായി വെട്ടിച്ചു മാറ്റിയപ്പോഴാണ് ബസ് മരത്തിലിടിച്ചത്.യുവതി പരിക്കേല്‍ക്കാതെ രക്ഷ പ്പെട്ടു.അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന യാത്രക്കാരായ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്.ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയി ലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെ യും പരിക്ക് ഗുരുതരമല്ല.
സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി സമീപത്തെ പെട്രോള്‍പമ്പില്‍ പെ ട്രോ ള്‍ അടിക്കാനായി സ്‌കൂട്ടര്‍ വെട്ടിച്ചു മാറ്റിയതാണ് അപകടത്തിന് കാരണ മെന്ന് ബസ്സിലെ ഡ്രൈവര്‍ പറയുന്നു.

LEAVE A REPLY