കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലന്ന പരാതി ഉയരുന്നു.എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ട പോലിസു കാരെ മറ്റ് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം…
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്ക പ്പെടുന്ന പോലിസുകാർക്ക് കോടതി, ജയിൽ ഡ്യൂട്ടി ചുമതലകൾ നൽകുന്നത് മൂലം ഇവ രുടെ സേവനം ആശുപത്രിയിൽ മുഴുവൻ സമയം ലഭിക്കുന്നില്ലന്നാണ് പരാതി ഉയരുന്ന ത്. ഉച്ചകഴിഞ്ഞ് മാത്രമണ് പോലീസുകാരുടെ സേവനം ആശുപത്രയിൽ ലഭിക്കുക. ആശു പത്രി റോഡിലെ അനധികൃത പാർക്കിംങ്ങ് അടക്കം ഇതോടെ രൂക്ഷമായിരിക്കുകയാണ്. ആംബുലൻസുകൾ അടക്കം സുഗമമായി കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ് റോഡിലെ വാഹനങ്ങളുടെ പാർക്കിംങ് മൂലം ഉണ്ടായിരിക്കുന്നത്.
രാവിലെ ഒ പി യിൽ തിരക്കുള്ള സമയത്താണ് റോഡിലെ വാഹനങ്ങളുടെ പാർക്കിംങ് കൂടുതൽ രൂക്ഷം. നേരത്തെ പോലീസുകാർ രവിലെ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുത്തിരുന്നു. ഇപ്പോൾ നോ പാർക്കിംങ് ബോർഡുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോർഡിന് കീഴെ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്.ഈ സാഹചര്യത്തിൽ ഇരുപത്തിനാല് മണിക്കൂറും പോലിസുകാരുടെ സേവനം ആശുപത്രിയിൽ ഉറപ്പു വരുത്തുവാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു.