നവംബര്‍ 14 മുതല്‍ ഡിസംബര്‍ 14 വരെ വിവാഹ സീസണ്‍; ഇന്ത്യയില്‍ നട ക്കുക 32 ലക്ഷം വിവാഹങ്ങള്‍…
നവംബര്‍ 14നും ഡിസംബറിനും മധ്യേയുള്ള വിവാഹ സീസണ്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ മാര്‍ക്കറ്റ്. ഈ സമയത്ത് ഇത്തവണ രാജ്യത്ത് 32 ലക്ഷം വിവാഹങ്ങള്‍ നടക്കും.കംബോ ളത്തിലേക്ക് 3.75 ലക്ഷം കോടി ഇതുവഴി ഒഴുകിയെത്തുമെന്നാണ് കണക്കാക്കപ്പെടു ന്നത്. സിയാറ്റ് റിസര്‍ച്ച് ആന്റ് ട്രേഡിംഗ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇത് സം ബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
സിയാറ്റിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷം വിവാഹങ്ങളുടെ ചെലവ് 3 ലക്ഷം വീ തവും പത്ത് ലക്ഷം വിവാഹങ്ങളുടെ ചെലവ് അഞ്ച് ലക്ഷം വീതവും അഞ്ച് ലക്ഷം വിവാഹങ്ങളുടെ ചെലവ് 25 ലക്ഷം വീതവുമായിരിക്കുമെന്നാണ് നിഗമനം. 50,000 വി വാഹങ്ങളുടെ ചിലവ് 50 ലക്ഷത്തിന് മുകല്‍ കടക്കുമെന്നും ചിലവിവാഹങ്ങളുടെ ചെ ലവ് ഒരു കോടിക്ക് മുകളില്‍ പോകുമെന്നും സൂചിപ്പിക്കുന്നു. ആകെമൊത്തം തുകയാ ണ് 3.75 ലക്ഷം കോടി രൂപ.
ഡല്‍ഹിയില്‍ മാത്രം 3.5 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്കുകള്‍ വ്യക്ത മാക്കുന്നത്. ഇത് മാത്രം 75,000 കോടിയുടെ കച്ചവടമാണ് ഉണ്ടാക്കാന്‍ പോക്കുന്നത്. ക ഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 25 ലക്ഷം വിവാഹങ്ങളാണ് നടന്നിരുന്നത്. അടു ത്ത വിവാഹ സീസണ്‍ 2023 ജനുവരി 14 മുതല്‍ ജൂലൈ വരെയാണ്.