കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 12ാം വാര്ഡിലെ പാമ്പൂരാംപാറ നിവാസികളാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്.പട്ടികജാതി-പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട 40 കു ടുംബങ്ങളാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 12ാം വാര്ഡിലുൾപ്പെട്ട പട്ടിമറ്റം പാമ്പൂരാംപാറയിലുള്ളത്. മിച്ചഭൂമിയായി ലഭിച്ച സ്ഥലത്ത് 40 വര്ഷങ്ങള്ക്ക് മുന്പാ ണ് ഇവര് താമസിക്കാനെത്തുന്നത്. അന്നു മുതൽ ഇന്നുവരെ കുടിവെള്ളത്തിനായി ഇവർ മുട്ടാത്ത വാതിലുകളില്ല. പാറയായി കിടക്കുന്ന സ്ഥലത്ത് കിണറോ, കുഴല് കിണറോ കു ഴിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. 13 വര്ഷം മുന്പ് കുടിവെള്ള പദ്ധതി ആരംഭിച്ചെ ങ്കിലും ഇതും അധികനാൾ പ്രയോജനം ചെയ്തില്ല.
പദ്ധതിയുടെ ഭാഗമായി സ്ഥലത്തെ ഏറ്റവും ഉയര്ന്ന പ്രദേശത്ത് സ്ഥാപിച്ചിരുന്ന ടാങ്കുക ളില് ഒന്ന് താഴെ വീണിട്ട് നാളുകളായി.ഇത് പുന:സ്ഥാപിക്കാനും നടപടിയുണ്ടായിട്ടില്ല. കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച പൈപ്പ് ലൈനുകള് നശിക്കുന്ന നിലയിലാണ്.രോ ഗബാധിതരും വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്ക്ക് പ്രാഥമികാവശ്യങ്ങൾ നിറ വേറ്റുന്നതിന് പോലും വെള്ളമില്ലാത്ത അവസ്ഥ.മഴക്കാലത്ത് വീടിന്റെ മേല്ക്കുരയില് നിന്നും വെള്ളം പിടിച്ചാണ് ഇവർ ഉപയോഗിക്കുന്നത്. കുടിക്കാന് അടുത്ത പറമ്പിലെ എ ക കിണറാണ് മഴക്കാലത്ത് ആശ്രയം. കുത്ത്കയറ്റം ചുമന്ന് വേണം വെള്ളം വീട്ടിലെത്തി ക്കാന്. വേനലായാല് ഈ കിണറും വറ്റും.
പിന്നെ പണം കൊടുുത്ത് വേണം വെള്ളം വാങ്ങുവാൻ. കൂലിപ്പണിക്കാരായ പാവങ്ങ ൾക്ക് നിത്യ ചെലവിന് പോലും പണമില്ലന്നിരിക്കെയാണ് വെള്ളം കാശു കൊടുത്ത് വാ ങ്ങേണ്ട സ്ഥിതിയുണ്ടാകുന്നത്.വര്ഷങ്ങള്ക്ക് മുന്പ് ജില്ലാ പഞ്ചായത്ത് റോഡരുകില് കു ത്തി നല്കിയ കുഴല് കിണറാണ് വെള്ളത്തിനായുള്ള ഇവരുടെ ഏക ആശ്രയം. എന്നാൽ മോട്ടറോ ഹാന്ഡ് പമ്പ് സെറ്റോ സ്ഥാപിക്കാത്തതിനാൽ 320 അടിയോളം താഴ്ചയുള്ള കുഴല് കിണറില് നിന്നും വെള്ളം കപ്പിയും കയറുമുപയോഗിച്ച് കോരേണ്ട സ്ഥിതിയിലാ ണ്.പാമ്പൂരാംപാറയുടെ സമീപ പ്രദേശങ്ങളിലെല്ലാം നിരവധി കുടിവെള്ള പദ്ധതികളു ണ്ട്. എന്നാൽ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന ഇവരെ മാത്രം അധികാരികൾ കണ്ട മട്ടില്ല. ഇനിയും ഈ അവഗണന തുടർന്നാൽ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് പാ മ്പൂരാംപാറ നിവാസികൾ.