ആലപ്ര: ആലപ്ര മേലക്കവലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം.നാട്ടുകാർ പരിഭ്രാ ന്തരായി. വൈകീട്ട് 6.15ന് പ്രയാറ്റുപടിയിലാണ് സംഭവം. കരക്കാട്ടൂർ കെ.എസ്.ഇ.ബി ജീവനക്കാരൻ ഇടുക്കി സ്വദേശി മനേഷാണ് പുലിയെ കണ്ടത്. പ്രദേശത്തെ വീടുകളിലെ ലൈനിലെ അറ്റകുറ്റപ്പണികൾ നടത്താൻ ബൈക്കിൽപോകവെ റോഡുമുറിച്ചുകടന്ന പുലി പ്രയാറ്റുപടി ഭാരതീയം ആൾതാമസമില്ലാത്ത ബിജുവിെൻറ വീടിെൻറ മൂന്നാൾപൊക്കമു ള്ള മതിൽ ചാടികടക്കുന്നതാണ് കണ്ടത്.

തുടർന്ന് പൊലീസിെനയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. സംഭവമറി ഞ്ഞ് മണിമല സി.െഎ അശോക്കുമാറിെൻറ നേതൃത്വത്തിൽ പൊലീസും പ്ലാച്ചേരി വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പുലിയുടേതായ ലക്ഷ ണങ്ങൾ കണ്ടെത്താനായില്ല. ജനവാസമേഖലയായ പ്രദേശത്ത് പുലിവരാനുള്ള സാധ്യത കുറവാണെന്നും ചെറിയമൃഗങ്ങളെയും കോഴികളെയും തിന്നുന്ന പുള്ളിപുലി പൂച്ചായാ ണെന്ന സംശയമുെണ്ടന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്ത് താമസിക്കുന്ന വർ ഒറ്റക്ക് പുറത്തിറങ്ങരുതെന്ന ജാഗ്രതനിർദേശവും നൽകി.സംഭവമറിഞ്ഞ് നൂറുകണ ക്കിനാളുകൾ തടിച്ചുകൂടി.