എരുമേലിയിൽ അപകടത്തിൻറ്റെ തൽസമയ വീഡിയോ ചിത്രീകരിച്ചത് ആര്? യാഥാർത്ഥ്യം തേടുകയാണ് സോഷ്യൽ മീഡിയകൾ…
എരുമേലി : അപകടമുണ്ടാകുമെന്ന മുൻവിധിയോടെ ബൈക്ക് യാത്രികൻറ്റെ പിന്നാലെ ക്യാമറക്കണ്ണുകൾ പിൻതുടർന്നപ്പോൾ അപകടത്തിൻറ്റെ തൽസമയ ദൃശ്യങ്ങൾ ക്യാമറ യിൽ പതിഞ്ഞതാണെന്ന് തോന്നാം. ശനിയാഴ്ച എരുമേലി കെഎസ്ആർടിസി സ്റ്റാൻ റ്റിനടുത്ത് ബൈക്ക് യാത്രികനായ യുവാവ് സ്വകാര്യ ബസിലേക്കിടിച്ച് തെറിക്കുന്നതും ബസിനടിയിലേക്ക് ബൈക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റതുമായ അപക ടത്തിൻറ്റെ ലൈവ് വീഡിയോ കണ്ടാൽ ഇങ്ങനെ തോന്നിയേക്കാം.
watch video click the link
https://youtu.be/I-FzPrvpEJI
യുവാവ് തെറിച്ചു വീഴുന്നതുമുൾപ്പടെയുളള രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയക ളിൽ പ്രചരിക്കുകയാണ്. പക്ഷെ ആരാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. സാധാരണ അപകടങ്ങൾ സംഭവിച്ച ശേഷമാണ് ക്യാമറ കളുമായി ചുറ്റും ആളുകൾ കൂടാറുളളത്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് മറിച്ചാണ്. അപകടം ഉണ്ടാകുന്നതിൻറ്റെ തുടക്കം മുതൽ അതേ പടി ദൃശ്യങ്ങളിലുണ്ട്.  അപകടത്തിലേക്ക് ബൈക്ക് യാത്രികൻ എത്തിയത് പോലും സംശയം സൃഷ്ടിക്കുന്നു.
 ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.
അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ട ബൈക്ക് യാത്രികൻ എരുമേലി പാത്തിക്കക്കാവ് സ്വദേശിയായ യുവാവ് ചികിത്സയിലാണ്. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ശരീരത്തിലെ ഇടുപ്പിനേറ്റ പരിക്കാണ് ഗുരുതരമായത്.  അതേ സമയം തൽസമയ ദൃശ്യങ്ങളുടെ ഉറവിടം തേടി സോഷ്യൽ മീഡിയകളിൽ നിരവധി പേരാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.