കുടുംബത്തോടൊപ്പം ക്ഷേത്രദർശനം കഴിഞ്ഞുമടങ്ങിയ പെൺകുട്ടിയുടെ രണ്ടര പ വൻ സ്വർണമാല കെ.എസ്.ആർ.ടി.സി.ബസിലെ യാത്രക്കിടയിൽ നഷ്ടപ്പെട്ടു. പിന്നീട് ജീവനക്കാർ ഇതു കണ്ടെത്തി തിരികെ നൽകി മാതൃകയായി. പൊൻകുന്നംകെ.എസ്. ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ കൂരാലി കുമ്പുളൂർ വീട്ടിൽ എം.ആർ.പ്രവീണും കണ്ടക്ടർ വാഴൂർ ഗോവിന്ദമന്ദിരത്തിൽ ജി.സുജിത്തുമാണ് കണ്ടെത്തിയ മാല നൽകി യത്.

മണ്ണാറശാല ക്ഷേത്രദർശനം കഴിഞ്ഞ്  കോട്ടയത്തേക്ക് മടങ്ങിയ കുടുംബം തിരുവന ന്തപുരത്ത് നിന്നുവന്ന പൊൻകുന്നം ഡിപ്പോയുടെ ബസിൽ തിരുവല്ലയിൽ നിന്നാണ് കയറിയത്. കോട്ടയത്ത് ഇറങ്ങുകയും ചെയ്തു. കോട്ടയത്ത് ഇറങ്ങിയ കുടുംബം ഹോട്ട ലിൽ കയറിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇവർ കോട്ടയം ഡിപ്പോ യിൽ ബന്ധപ്പെടുകയും ഡിപ്പോ അധികൃതർ പൊൻകുന്നം ഡിപ്പോയിൽ വിളിച്ച് കാ ര്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇവർ പൊൻകുന്നത്തെത്തി. വെഹിക്കിൾ സൂപ്പ ർവൈസർ കെ.എസ്.സജീവ്, ഡ്രൈവർ എം.ആർ.പ്രവീൺ, കണ്ടക്ടർ ജി.സുജിത്ത് എന്നിവർ ചേർന്ന് കുട്ടിക്ക് മാല കൈമാറി.